പൗരത്വ ബിൽ പാസായാൽ 20 ലക്ഷം ബംഗ്ലാദേശി ഹിന്ദുക്കൾ ഇന്ത്യക്കാരാകും: കെഎംഎസ്എസ്
Friday, January 18, 2019 1:20 AM IST
ഗോ​ഹ​ട്ടി: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ പാ​സാ​യാ​ൽ 20 ല​ക്ഷം ബം​ഗ്ലാ​ദേ​ശി ഹി​ന്ദു​ക്ക​ൾ ഇ​ന്ത്യ​ക്കാ​രാ​കു​മെ​ന്നു കൃ​ഷ​ക് മു​ക്തി സം​ഗ്രാം സ​മി​തി(​കെ​എം​എ​സ്എ​സ്) നേ​താ​വ് അ​ഖി​ൽ ഗൊ​ഗോ​യി . പൗ​ര​ത്വ ബി​ല്ലി​നെ​തി​രേ വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​ക്ഷോ​ഭ​ത്തി​നു നേ​തൃ​ത്വം ന​ല്കു​ന്ന​തു കെ​എം​എ​സ്എ​സ് ആ​ണ്.

ബി​ജെ​പി​യും ഹി​മ​ന്ത ബി​ശ്വ ശ​ർ​മ​യും പ​റ​യു​ന്ന​ത് എ​ട്ടു ല​ക്ഷം ബം​ഗ്ലാ​ദേ​ശി ഹി​ന്ദു​ക്ക​ൾ ഉ​ണ്ടെ​ന്നാ​ണ്. ഇ​ത്ര​യും പേ​ർ ഇ​പ്പോ​ൾ​ത്ത​ന്നെ​യു​ണ്ട്. പൗ​ര​ത്വ ബി​ൽ പാ​സാ​കു​ന്ന​തോ​ടെ 20 ല​ക്ഷം ബം​ഗ്ലാ​ദേ​ശി ഹി​ന്ദു​ക്ക​ൾ​ക്ക് ഇ​ന്ത്യ​ൻ പൗ​ര​ത്വം ല​ഭി​ക്കും. ആ​സാ​മി​ൽ 15-20 ല​ക്ഷം ഹി​ന്ദു ബം​ഗ്ലാ​ദേ​ശി​ക​ളു​ണ്ടെ​ന്നു ബി​ജെ​പി നേ​താ​വും മു​ൻ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റു​മാ​യ ദി​ലീ​പ്കു​മാ​ർ പോ​ൾ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഗൊ​ഗോ​യി പ​റ​ഞ്ഞു.

ബം​ഗ്ലാ​ദേ​ശി​ൽ 1.7 കോ​ടി ഹി​ന്ദു​ക്ക​ളാ​ണു​ള്ള​ത്. പൗ​ര​ത്വ ബി​ൽ പാ​സാ​കു​ന്ന​തോ​ടെ ഇ​വ​ർ​ക്ക് ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്ന് ആ​സാ​മി​ലെ​ത്തി ഇ​ന്ത്യ​ൻ പൗ​ര​ത്വം സ്വീ​ക​രി​ക്കാ​നാ​കും. വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ 1.9 കോ​ടി ബം​ഗ്ലാ​ദേ​ശി​ക​ൾ​ക്ക് ഇ​ന്ത്യ​ൻ പൗ​ര​ത്വം ല​ഭി​ക്കാ​വു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്-​അ​ഖി​ൽ ഗൊ​ഗോ​യി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.