സ്റ്റേ ​ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ കാ​രാ​ട്ട് റ​സാ​ഖി​നെ​യും അ​യോ​ഗ്യ​നാ​ക്കു​മെ​ന്ന് സ്പീ​ക്ക​ർ
Thursday, January 17, 2019 11:38 PM IST
ദു​ബാ​യ്: തെ​ര​ഞ്ഞെ​ടു​പ്പ് അ​സാ​ധു​വാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി സു​പ്രീം കോ​ട​തി സ്റ്റേ ​ചെ​യ്യാ​ത്ത പ​ക്ഷം കാ​രാ​ട്ട് റ​സാ​ഖ് എം​എ​ൽ​എ​യെ അ​യോ​ഗ്യ​നാ​ക്കു​മെ​ന്ന് സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. കെ.​എം. ഷാ​ജി​യു​ടെ കാ​ര്യ​ത്തി​ൽ എ​ടു​ത്ത അ​തേ നി​ല​പാ​ട് ത​ന്നെ കാ​രാ​ട്ട് റ​സാ​ഖി​ന്‍റെ കാ​ര്യ​ത്തി​ലും കൈ​ക്കൊ​ള്ളു​മെ​ന്ന് അ​ദ്ദേ​ഹം ദു​ബാ​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു.

കാ​രാ​ട്ട് റ​സാ​ഖി​ന് സു​പ്രിം കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​തി​ന് ഹൈ​ക്കോ​ട​തി ഒ​രു മാ​സം സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തേ കെ.​എം. ഷാ​ജി​യെ സ​ഭ​യി​ൽ വ​രു​ന്ന​ത് ത​ട​ഞ്ഞ​ത് നി​യ​മ​പ​ര​മാ​യ ബാ​ധ്യ​ത പാ​ലി​ക്കു​വാ​ൻ വേ​ണ്ടി മാ​ത്ര​മാ​ണ്. സു​പ്രിം​കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ 15 ദി​വ​സം സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ ആ ​കാ​ല​യ​ള​വി​നു​ള്ളി​ൽ സ്റ്റേ ​സ​മ്പാ​ദി​ക്കാ​ൻ ക​ഴി​യാ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഷാ​ജി​യെ സ​ഭ​യി​ൽ വ​രു​ന്ന​തി​ൽ നി​ന്ന് വി​ല​ക്കി​യ​തെ​ന്നും സ്പീ​ക്ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.