ഇ​ന്ത്യ ആ​ര് ഭ​രി​ക്കു​മെ​ന്ന് പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ൾ തീ​രു​മാ​നി​ക്കും: മ​മ​ത
Thursday, January 17, 2019 10:33 PM IST
കോ​ൽ​ക്ക​ത്ത: ഇ​ത്ത​വ​ണ രാ​ജ്യം ആ​രു​ഭ​രി​ക്ക​ണ​മെ​ന്ന് പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ൾ തീ​രു​മാ​നി​ക്കു​മെ​ന്ന് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. 2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി 125 സീ​റ്റി​ൽ കൂ​ടു​ത​ൽ നേ​ടി​ല്ലെ​ന്നും മ​മ​ത പ്ര​വ​ചി​ച്ചു. കോ​ൺ​ഗ്ര​സ് ആ​യി​രി​ക്കി​ല്ല, രാ​ജ്യം ആ​ര് ഭ​രി​ക്ക​ണ​മെ​ന്ന് പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളാ​യി​രി​ക്കും ഇ​ത്ത​വ​ണ തീ​രു​മാ​നി​ക്കു​ക- മ​മ​ത പ​റ​ഞ്ഞു. കോ​ല്‍​ക്ക​ത്ത​യി​ല്‍ മ​ഹാ​റാ​ലി​യു​ടെ ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്താ​നെ​ത്തി​യ​പ്പോ​ള്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

ബി​ജെ​പി​യെ എ​തി​ര്‍​ക്കു​ന്ന പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ മ​ഹാ​സ​മ്മേ​ള​ന​മാ​ണ് ശ​നി​യാ​ഴ്ച കോ​ൽ​ക്ക​ത്ത​യി​ൽ ന​ട​ക്കു​ന്ന​ത്. എ​ന്നാ​ല്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി, ബി​എ​സ്പി നേ​താ​വ് മാ​യാ​വ​തി, ബി​ജെ​ഡി നേ​താ​വും ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ന​വീ​ന്‍ പ​ട്നാ​യി​ക്ക്, തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു എ​ന്നി​വ​ര്‍ റാ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്നി​ല്ല.

രാ​ഹു​ല്‍ ഗാ​ന്ധി എ​ത്തി​ല്ലെ​ങ്കി​ലും പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ റാ​ലി​ക്കെ​ത്തും. സം​സ്ഥാ​ന​ത്തെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും റാ​ലി​യി​ല്‍ അ​ണി​നി​ര​ക്കും. ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ, മുൻ പ്ര​ധാ​ന​മ​ന്ത്രി എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ, ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി, ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു, നാ​ഷ​ണ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് നേ​താ​വ് ഫാ​റൂ​ഖ് അ​ബ്ദു​ള്ള, എ​ൻസിപി നേ​താ​വ് ശ​ര​ദ് പ​വാ​ര്‍, ആ​ർജെഡി നേതാവ് തേ​ജ​സ്വി യാ​ദ​വ് തു​ട​ങ്ങി​യ​വ​ർ മ​ഹാ​റാ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.