നെ​ടു​മ്പാ​ശേ​രി​യി​ൽ 40 ല​ക്ഷം രൂപയുടെ വി​ദേ​ശ ക​റ​ൻ​സി​ പിടികൂടി; മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ
Thursday, January 17, 2019 9:23 PM IST
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഗ​ൾ​ഫി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച 40 ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി​യു​മാ​യി ഒ​രാ​ൾ പി​ടി​യി​ലാ​യി. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി അ​സ്‌​ല​മി​നെ​യാ​ണ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്.

എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സി​ൽ ദു​ബാ​യി​ലേ​ക്ക് പോ​കാ​നെ​ത്തി​യ​താ​യി​രു​ന്നു ഇ​യാ​ൾ. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യു ഇ​ന്‍റ​ലി​ജ​ൻ​സ് (ഡി​ആ​ർ​ഐ) ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി അ​സ്‌​ല​മി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. യു​എ​സ് ഡോ​ള​റും, ഒ​മാ​ൻ റി​യാ​ലും ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.