വ​ഴി​യി​ൽ ആ​പ്പി​ലാ​കാ​തി​രി​ക്കാ​ൻ ആ​പ്പി​ലാ​കൂ..! ന്യൂ​ജ​ൻ സം​വി​ധാ​ന​വു​മാ​യി ട്രാ​ഫി​ക് പോ​ലീ​സ്
Thursday, January 17, 2019 9:07 PM IST
കോ​ഴി​ക്കോ​ട്: ട്രാ​ഫി​ക് പോ​ലീ​സ് ന​ഗ​ര​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളും മു​ന്ന​റി​യി​പ്പു​ക​ളും ഇ​നി വി​ര​ല്‍ തു​മ്പി​ല്‍. ഗ​താ​ഗ​ത​ക്കു​രു​ക്ക്, ഡൈ​വ​ര്‍​ഷ​ന്‍​സ്, മു​ന്ന​റി​യി​പ്പു​ക​ള്‍ തു​ട​ങ്ങി എ​ല്ലാം ത​ത്സ​മ​യം പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് "ക്യു​കോ​പ്പി' എ​ന്ന മൊ​ബൈ​ല്‍ ആ​പ്പ് പ്ലാ​റ്റ് ഫോ​മി​ലൂ​ടെ ല​ഭ്യ​മാ​ക്കു​ക​യാ​ണ് ട്രാ​ഫി​ക് പോ​ലീ​സ്. നി​ല​വി​ല്‍ തി​രു​വ​ന​ന്ത​പു​രം സി​റ്റി, കോ​ഴി​ക്കോ​ട് സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഈ ​സേ​വ​നം ല​ഭ്യ​മാ​കു​ക .

മ​റ്റു ജി​ല്ല​ക​ളി​ലും ഉ​ട​ന്‍ ഈ ​സൗ​ക​ര്യം വ്യാ​പി​പ്പി​ക്കും. നേ​ര​ത്തെ ക്യു​കോ​പ്പി ആ​പ്പ് വ​ഴി സേ​വ​നം ല​ഭ്യ​മാ​ക്കി​യി​രു​ന്നെ​ങ്കി​ലും പൂ​ര്‍​ണ​മാ​യും വി​ജ​യി​ച്ചി​രു​ന്നി​ല്ല. തു​ട​ര്‍​ന്നാ​ണ് ന​വീ​ക​രി​ച്ച ക്യു​കോ​പ്പി സം​വി​ധാ​ന​വു​മാ​യി പോ​ലീ​സെ​ത്തി​യ​ത്.

സി​റ്റി പോ​ലീ​സ് ട്രാ​ഫി​ക് പോ​ലീ​സ് അ​ല​ര്‍​ട്ട് ന​മ്പ​ര്‍ സേ​വ് ചെ​യ്ത​ശേ​ഷം പ്ലേ ​സ്റ്റോ​റി​ല്‍ നി​ന്നോ ആ​പ്പ് സ്റ്റോ​റി​ല്‍ നി​ന്നോ ക്യൂ​കോ​പ്പി മൊ​ബൈ​ല്‍ ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്തു ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യ​ണം. ഈ ​ആ​പ്പി​ലൂ​ടെ മൊ​ബൈ​ലി​ലേ​ക്ക് ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് , വ​ഴി തി​രി​ച്ചു​വി​ട​ലു​ക​ള്‍ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ കൃ​ത്യ​മാ​യി ല​ഭി​ക്കും. ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​പ്ര​ശ്‌​ന​ങ്ങ​ള്‍ മു​ന്‍​കൂ​ട്ടി അ​റി​യാ​നും അ​ത​നു​സ​രി​ച്ച് യാ​ത്ര​ക​ള്‍ ക്ര​മ​പ്പെ​ടു​ത്താ​നും ഈ ​സം​വി​ധാ​നം സ​ഹാ​യ​ക​മാ​ണ്.

ട്രാ​ഫി​ക് സം​ബ​ന്ധ​മാ​യ സം​ശ​യ​ങ്ങ​ള്‍ ചോ​ദി​ക്കാ​നും , ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ , ട്രാ​ഫി​ക് ബ്ലോ​ക്കു​ക​ള്‍ എ​ന്നി​വ അ​റി​യി​ക്കാ​നു​മു​ള്ള ചാ​റ്റ് സം​വി​ധാ​ന​വും ഇ​തി​ലൂ​ടെ പോ​ലീ​സ് ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ അ​പ​ക​ട​ര​ഹി​ത​മാ​യ യാ​ത്ര​ക​ള്‍​ക്കാ​യു​ള്ള സു​ര​ക്ഷാ​മാ​ര്‍​ഗ​ങ്ങ​ളും, ബോ​ധ​വ​ല്‍​ക്ക​ര​ണ സ​ന്ദേ​ശ​ങ്ങ​ളും ല​ഭ്യ​മാ​കും. ഫോ​ണ്‍ : തി​രു​വ​ന​ന്ത​പു​രം: +91 94979 02341, കോ​ഴി​ക്കോ​ട്: +91 94979 75656.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.