ത​ത്ത​യെ കൂ​ടു​മാ​റ്റു​ന്നു; അ​ലോ​ക് വ​ർ​മ​യ്ക്കു പി​ന്നാ​ലെ അ​സ്താ​ന​യേ​യും മാ​റ്റി
Thursday, January 17, 2019 8:46 PM IST
ന്യൂ​ഡ​ൽ​ഹി: അ​ലോ​ക് വ​ർ​മ​യ്ക്കു പി​ന്നാ​ലെ സി​ബി​ഐ സ്പെ​ഷ​ൽ ഡ​യ​റ​ക്ട​ർ രാ​കേ​ഷ് അ​സ്താ​ന​യേ​യും മാ​റ്റി. ബ്യൂ​റോ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ സെ​ക്യൂ​രി​റ്റി​യു​ടെ ത​ല​വ​നാ​യി അ​സ്താ​ന​യെ കേ​ന്ദ്ര​സ​ർ​ക്കാ​ർ മാ​റ്റി​നി​യ​മി​ച്ചു. ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ എ.​കെ ശ​ർ​മ, ഡി​ഐ​ജി മ​നീ​ഷ്കു​മാ​ർ സി​ൻ​ഹ, എ​സ്പി ജ​യ​ന്ത് ജെ. ​നാ​യ്ക്നാ​വ​രെ എ​ന്നി​വ​രെ​യും മാ​റ്റി.

സി​ബി​ഐ ഡ‍​യ​റ​ക്ട​റാ​യി​രു​ന്ന അ​ലോ​ക് വ​ർ​മ​യെ ത​ൽ​സ്ഥാ​ന​ത്തു​നി​ന്നും മാ​റ്റി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി അ​ധ്യ​ക്ഷ​നാ​യ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യു​ടെ യോ​ഗ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​ലോ​ക് വ​ര്‍​മ​യെ നീ​ക്കാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

സി​ബി​ഐ ഡ​യ​റ​ക്ട​ര്‍ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി​യ അ​ദ്ദേ​ഹ​ത്തെ ഫ​യ​ർ സ​ർ​വീ​സ്, സി​വി​ൽ ഡി​ഫ​ൻ​സ് ആ​ന്‍​ഡ് ഹോം ​ഗാ​ർ​ഡ്സി​ന്‍റെ ഡ​യ​റ​ക്ട​ർ ജ​ന​റ​ലാ​യി നി​യ​മി​ച്ചു. എ​ന്നാ​ൽ ചു​മ​ത​ല ഏ​റ്റെ​ടു​ക്കാ​തെ അ​ലോ​ക് വ​ര്‍​മ സ​ര്‍​വീ​സി​ല്‍​നി​ന്ന് രാ​ജി​വ​ച്ചു. അ​സ്താ​ന​യും അ​ലോ​ക് വ​ർ​മ​യും ത​മ്മി​ലു​ള്ള പോ​രാ​യി​രു​ന്നു സി​ബി​ഐ​യെ വി​വാ​ദ​ത്തി​ലാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.