ക​മ്മീ​ഷ​ണ​ര്‍​ക്കെ​തി​രേ ഫേ​സ്ബു​ക്ക് പോ​സ്റ്റ്; സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍
Thursday, January 17, 2019 7:59 PM IST
കോ​ഴി​ക്കോ​ട്: ഹ​ര്‍​ത്താ​ല്‍ ദി​ന​ത്തി​ല്‍ കോ​ഴി​ക്കോ​ട് സി​റ്റി​യി​ലെ അ​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സി​ന്‍റെ വീ​ഴ്ച വി​വാ​ദ​മാ​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യെ വി​മ​ര്‍​ശി​ച്ച് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട സി​വി​ല്‍ പോ​ലീ​സു​കാ​ര​ന് സ​സ്പെ​ന്‍​ഷ​ന്‍ . ക്രൈം​ബ്രാ​ഞ്ച് കോ​ഴി​ക്കോ​ട് യൂ​ണി​റ്റി​ലെ ഉ​മേ​ഷ്‌ വ​ള്ളി​ക്കു​ന്നി​നെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് കോ​ഴി​ക്കോ​ട് എ​സ്പി പി.​ബി.​രാ​ജീ​വ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട സം​ഭ​വ​ത്തി​ല്‍ അ​ച്ച​ട​ക്ക ലം​ഘ​ന​മു​ണ്ടാ​യെ​ന്ന് ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ബി​ജു കെ. ​സ്റ്റീ​ഫ​ന്‍ എ​സ്പി​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. സ​ര്‍​വീ​സി​ലി​രി​ക്കെ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ന്‍ ഇ​ത്ത​ര​ത്തി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പോ​സ്റ്റി​ട്ട​ത് വീ​ഴ്ച​യാ​ണെ​ന്നാ​യി​രു​ന്നു റി​പ്പോ​ര്‍​ട്ട്. ഈ ​റി​പ്പോ​ര്‍​ട്ട് ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി​ക്ക് സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

അ​തേ​സ​മ​യം റി​പ്പോ​ര്‍​ട്ടി​ല്‍ സ​സ്പെ​ന്‍​ഷ​ന്‍ കാ​ലാ​വ​ധി പ​രാ​മ​ര്‍​ശി​ച്ചി​ട്ടി​ല്ല. ഹ​ര്‍​ത്താ​ല്‍ ദി​ന​ത്തി​ല്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ ന​ട​പ​ടി​ക​ളെ വി​മ​ര്‍​ശി​ച്ചു​കൊ​ണ്ട് ഇ​ക്ക​ഴി​ഞ്ഞ അ​ഞ്ചി​നാ​ണ് ക്രൈം​ബ്രാ​ഞ്ച് സി​വി​ല്‍​പോ​ലീ​സ് ഓ​ഫീ​സ​ര്‍ ഉ​മേ​ഷ് വ​ള്ളി​ക്കു​ന്ന് ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.