തു​ര​ന്തോ എ​ക്സ്പ്ര​സി​ൽ വ​ൻ ക​വ​ർ​ച്ച; ക​ത്തി​കാ​ട്ടി യാ​ത്ര​ക്കാ​രു​ടെ സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു
Thursday, January 17, 2019 5:33 PM IST
ന്യൂ​ഡ​ൽ​ഹി: ജ​മ്മു-​ഡ​ൽ​ഹി തു​ര​ന്തോ എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ വ​ൻ ക​വ​ർ​ച്ച. ആ​യു​ധ​ധാ​രി​ക​ളാ​യ ക​വ​ർ​ച്ച​ക്കാ​ർ ക​ത്തി​കാ​ട്ടി യാ​ത്ര​ക്കാ​രെ കൊ​ള്ള​യ​ടി​ച്ചു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 3.30 ന് ​ഡ​ൽ​ഹി​യി​ൽ ട്രെ​യി​ൻ നി​ർ​ത്തി​യി​ട്ടി​രു​ന്ന​പ്പോ​ഴാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ബാ​ഡ്‌​ലി​യി​ൽ സി​ഗ്ന​ൽ ല​ഭി​ക്കാ​ൻ ട്രെ​യി​ൻ കാ​ത്തു​കി​ട​ക്കു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

ട്രെ​യി​നി​ലെ ര​ണ്ട് എ​സി കോ​ച്ചു​ക​ളി​ലാ​ണ് കൊ​ള്ള​ക്കാ​ർ ക​യ​റി​യ​ത്. യാ​ത്ര​ക്കാ​രു​ടെ പ​ണം, സ്വ​ർ​ണം, മൊ​ബൈ​ൽ ഫോ​ൺ, ബാ​ഗു​ക​ൾ എ​ന്നി​ങ്ങ​നെ വി​ല​പി​ടി​പ്പു​ള്ള​തെ​ല്ലാം ക​വ​ർ​ന്നു. ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ക​വ​ർ​ച്ച. പ​ത്തോ​ളം ക​വ​ർ​ച്ച​ക്കാ​ർ കോ​ച്ചി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ ശേ​ഷം യാ​ത്ര​ക്കാ​രു​ടെ ക​ഴു​ത്തി​ൽ ക​ത്തി​വ​ച്ച് വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ൾ‌ ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പ​തി​ന​ഞ്ച് മി​നി​റ്റോ​ളം ഇ​വ​ർ ക​മ്പാ​ർ​ട്ട്മെ​ന്‍റി​ൽ ത​ങ്ങി. ഇ​തി​നു ശേ​ഷം ട്രെ​യി​നി​ൽ​നി​ന്നും ചാ​ടി ഇ​രു​ളി​ൽ മ​റ​ഞ്ഞു. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ക​മ്പാ​ർ​ട്ട്മെ​ന്‍റി​ൽ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ‍​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.