ശ്രീനഗറിൽ ഗ്രനേഡ് ആക്രമണം: മൂന്ന് പോലീസുകാർക്ക് പരിക്ക്
Thursday, January 17, 2019 3:17 PM IST
ശ്രീനഗർ: ജമ്മു കാഷ്മീർ തലസ്ഥാനമായ ശ്രീനഗറിൽ പോലീസ് സംഘത്തിന് നേരെ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.

ശ്രീനഗറിലെ സീറോ ബ്രിഡ്ജിന് സമീപത്തുവച്ചായിരുന്നു പോലീസുകാരെ ലക്ഷ്യമാക്കി ആക്രമണമുണ്ടായത്. ഒരു എഎസ്ഐക്കും രണ്ടു ട്രാഫിക് പോലീസുകാർക്കുമാണ് പരിക്കേറ്റിരിക്കുന്നത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

ആക്രമണത്തിന് പിന്നാലെ സംഭവം നടന്ന സ്ഥലം സുരക്ഷ സേനയുടെ നിയന്ത്രണത്തിലാക്കി. ഭീകരർക്കായി തെരച്ചിൽ തുടങ്ങിയെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.