ചരിത്ര ജയം; കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി
Thursday, January 17, 2019 2:50 PM IST
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ചരിത്ര വിജയം നേടിയ കേരള ടീമിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. ചരിത്രത്തിൽ ആദ്യമായി രഞ്ജി സെമിഫൈനൽ ബർത്ത് നേടിയ ടീമിനെ അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ക്വാർട്ടർ ഫൈനലിൽ ഗുജറാത്തിനെ 113 റണ്‍സിന് തകർത്താണ് കേരളം അവസാന നാലിൽ സ്ഥാനം പിടിച്ചത്. സെമിയിൽ നിലവിലെ ചാന്പ്യന്മാരായ വിദർഭയായിരിക്കും കേരളത്തിന്‍റെ എതിരാളികൾ എന്നാണ് കരുതുന്നത്. വിദർഭ-ഉത്തരാഖണ്ഡ് ക്വാർട്ടർ ഫൈനൽ പുരോഗമിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.