ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ​ക്ക് വ​ൻ സ്വീ​കാ​ര്യ​ത​യെ​ന്ന് മു​ഖ്യ​മ​ന്ത്രി
Thursday, January 17, 2019 1:31 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ​ക്ക് വ​ൻ സ്വീ​കാ​ര്യ​ത​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ശ​ബ​രി​മ​ല സീ​സ​ണി​ലെ ഇ​ല​ക്ട്രി​ക് ബ​സു​ക​ളു​ടെ സ​ർ​വീ​സ് വി​ജ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ഞ്ച് ഇ​ല​ക്ട്രി​ക് എ​സി ബ​സു​ക​ളാ​ണ് അ​യ്യ​പ്പ​ഭ​ക്ത​ർ​ക്കാ​യി കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തി​യ​ത്. ഒ​രു ദി​വ​സം ശ​രാ​ശ​രി 360 കി​ലോ​മീ​റ്റ​ർ ഒ​രു ബ​സ് ഓ​ടി. കി​ലോ​മീ​റ്റ​റി​ന് 110 രൂ​പ നി​ര​ക്കി​ൽ വ​രു​മാ​ന​വും ല​ഭി​ച്ചു. വൈ​ദ്യു​തി ചാ​ർജും വെ​റ്റ്ലീ​സ് ചാ​ർ​ജും ഒ​ഴി​വാ​ക്കി​യാ​ൽ, ഒ​രു കി​ലോ​മീ​റ്റ​റി​ന് 57 രൂ​പ​യി​ല​ധി​കം ലാ​ഭം കെഎ​സ്ആ​ർടിസി നേ​ടി​യെ​ന്നും മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.