നൂ​റ് കോ​ടി അ​ല്ലെ​ങ്കി​ൽ എം​ഡി​യെ അ​റ​സ്റ്റു ചെ​യ്യു​മെ​ന്ന് ഫോക്സ്‌വാഗനോട് എ​ൻ​ജി​ടി
Thursday, January 17, 2019 12:13 PM IST
ന്യൂ​ഡ​ൽ​ഹി: മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ പ​രി​ശോ​ധ​ന മ​റി​ക​ട​ക്കാ​ൻ കൃ​ത്രി​മം കാ​ട്ടി​യ ജ​ർ​മ​ൻ കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ ഫോക്സ്‌വാഗ​​ന് വ​ൻ തു​ക കെട്ടിവയ്ക്കാൻ നിർദേശം. 100 കോ​ടി രൂ​പ കെ​ട്ടി​വ​യ്ക്കാ​നാ​ണ് ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യു​ണ​ലി​ന്‍റെ ഉ​ത്ത​ര​വ്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ൻ​പ് പ​ണം കെ​ട്ടി​വ​യ്ക്കാ​നാ​ണ് നിർദേശം. അ​ല്ലെ​ങ്കി​ൽ ഇ​ന്ത്യ​യി​ലെ എം​ഡി​യെ അ​റ​സ്റ്റു ചെ​യ്യു​മെ​ന്നും എ​ൻ​ജി​ടി ഉ​ത്ത​ര​വി​ട്ടു.

രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​നും പ​രി​സ്ഥി​തി​ക്കും ഭീ​ഷ​ണി​യു​യ​ത്തി ഫോക്സ്‌വാഗ​ൻ കാ​റു​ക​ൾ വി​റ്റെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

2015ലാ​ണ് ഫോക്സ്‌വാഗൻ പ്ര​തി​യാ​യ ഡീ​സ​ൽ​ഗേ​റ്റ് വി​വാ​ദം പൊ​ട്ടി​പു​റ​പ്പെ​ട്ട​ത്. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ പ​രി​ശോ​ധ​ന മ​റി​ക​ട​ക്കാ​ൻ ഫോക്സ്‌വാഗ​ൻ കൃ​ത്രി​മം കാ​ണി​ച്ച​താ​ണ് വി​വാ​ദ​ങ്ങ​ൾ​ക്ക് തു​ട​ക്കം.

അ​നു​വ​ദ​നീ​യ​മാ​യ അ​ള​വി​ലും കൂ​ടു​ത​ൽ നൈ​ട്ര​ജ​ൻ ഓ​ക്സൈ​ഡ് പു​റ​ന്ത​ള്ളു​ന്ന കാ​റു​ക​ളെ സോ​ഫ്റ്റ്‌വെയ​ർ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധ​ന വി​ജ​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.