സ്വർണ വില കൂടി
Thursday, January 17, 2019 11:31 AM IST
കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് വർധിച്ചത്. ഈ ആഴ്ചയിൽ ഇത് മൂന്നാം തവണയാണ് ആഭ്യന്തര വിപണിയിൽ വില വർധനയുണ്ടാകുന്നത്. ചൊവ്വാഴ്ച പവന് 200 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു.

24,200 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വർധിച്ച് 3,025 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ജനുവരി മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.