ക​രി​മ​ണ​ൽ ഖ​ന​നം: ജ​ന​ങ്ങ​ളു​ടെ​യും സ​ർ​ക്കാ​രി​ന്‍റെ​യും താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​മെ​ന്ന് മ​ന്ത്രി ജ​യ​രാ​ജ​ൻ
Thursday, January 17, 2019 10:59 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പാ​ട്ടെ ക​രി​മ​ണ​ൽ ഖ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ളു​ടെ​യും സ​ർ​ക്കാ​രി​ന്‍റെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും താ​ത്പ​ര്യം സം​ര​ക്ഷി​ക്കു​മെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ. പ്ര​തി​സ​ന്ധി​ക​ൾ ഉ​ണ്ടാ​യാ​ൽ പ​രി​ഹ​രി​ക്കും. മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച യോ​ഗ​ത്തി​ൽ വി​ഷ​യം വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്തി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ല​പ്പാ​ട്ടെ സ​മ​ര​ക്കാ​രെ ച​ർ​ച്ച​യ്ക്കാ​യി ക്ഷ​ണി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ത്യേ​ക ദൂ​ത​ൻ മു​ഖേ​നെ​യാ​ണ് സ​മ​ര​സ​മി​തി​യെ ച​ർ​ച്ച​യ്ക്കു ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. ച​ർ​ച്ച​യി​ലൂ​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നെ വി​വാ​ദ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്ക​രു​തെ​ന്നും ജ​യ​രാ​ജ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.