കെനിയൻ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി
Thursday, January 17, 2019 10:21 AM IST
ന​​യ്റോ​​ബി: കെ​​നി​​യ​​ൻ ത​​ല​​സ്ഥാ​​ന​​മാ​​യ ന​​യ്റോ​​ബി​​യി​​ലെ ഹോ​​ട്ട​​ൽ സ​​മു​​ച്ച​​യ​​ത്തി​​ൽ ചൊ​​വ്വാ​​ഴ്ച സോ​​മാ​​ലി​​യ​​യി​​ലെ അ​​ൽ​​ഷ​​ബാ​​ബ് ഭീ​​ക​​ര​​ർ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി.

ഹോ​​ട്ട​​ലി​​ലു​​ണ്ടാ​​യി​​രു​​ന്ന 700 പേ​​രെ സു​​ര​​ക്ഷി​​ത​​മാ​​യി ഒ​​ഴി​​പ്പി​​ച്ചെ​​ന്നും അ​​ഞ്ചു ഭീ​​ക​​ര​​രെ വ​​ധി​​ച്ചെ​​ന്നും കെ​​നി​​യ​​ൻ പ്ര​​സി​​ഡ​​ന്‍റ് ഉ​​ഹ്റു കെ​​നി​​യാ​​റ്റ ടി​​വി പ്ര​​സം​​ഗ​​ത്തി​​ൽ അ​​റി​​യി​​ച്ചു.

20 മ​​ണി​​ക്കൂ​​ർ നേ​​ര​​ത്തെ പോ​​രാ​​ട്ട​​ത്തി​​നു​​ശേ​​ഷ​​മാ​​ണു സൈ​​ന്യ​​ത്തി​​ന് ഭീ​​ക​​ര​​രെ അ​​മ​​ർ​​ച്ച ചെ​​യ്ത് ഉ​​പ​​രോ​​ധം അ​​വ​​സാ​​നി​​പ്പി​​ക്കാ​​നാ​​യ​​ത്.

2013ൽ ​​ന​​യ്റോ​​ബി​​യി​​ലെ വെ​​സ്റ്റ്ഗേ​​റ്റ് മാ​​ളി​​ൽ അ​​ൽ​​ഷ​​ബാ​​ബ് ന​​ട​​ത്തി​​യ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ൽ 71 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു.​​ സോ​​മാ​​ലി​​യ​​ൻ സ​​ർ​​ക്കാ​​രി​​നെ സ​​ഹാ​​യി​​ക്കാ​​നാ​​യി സൈ​​ന്യ​​ത്തെ അ​​യ​​ച്ച​​തി​​നു പ്ര​​തി​​കാ​​ര​​മാ​​യാ​​ണ് മാ​​ളി​​ൽ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.