ചാ​ര​വൃ​ത്തി​ക്കു​റ്റം: പോ​ള​ണ്ടി​ൽ അ​റ​സ്റ്റി​ലാ​യ ഉ​ദ്യോ​ഗ​സ്ഥ​നെ വാ​വേ പു​റ​ത്താ​ക്കി
Sunday, January 13, 2019 4:12 AM IST
വാ​ഴ്സോ: ചാ​ര​വൃ​ത്തി​ക്കു​റ്റ​ത്തി​ന് പോ​ളി​ഷ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​നെ ചൈ​നീ​സ് ടെ​ലി​കോം ക​മ്പ​നി​യാ​യ വാ​വേ ജോ​ലി​യി​ല്‍ നി​ന്നു പു​റ​ത്താ​ക്കി. പോ​ള​ണ്ടി​ൽ വാ​വേ​യു​ടെ ഡ​യ​റ​ക്ട​റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ചൈ​ന​ക്കാ​ര​ൻ വാം​ഗ് വെ​യ്ജിം​ഗി​നെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്. ക​മ്പ​നി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ൻ പോ​ളി​ഷ് ഇ​ന്‍റ​ലി​ജ​ൻ​സ് ഓ​ഫീ​സ​റാ​യ പ്യോ​ട്ടോ​റും ചാ​ര​വൃ​ത്തി​ക്കു​റ്റ​ത്തി​ന് പി​ടി​യി​ലാ​യി​രു​ന്നു.

ഇ​റാ​ൻ, സി​റി​യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രാ​യ ഉ​പ​രോ​ധം ലം​ഘി​ച്ചു​വെ​ന്ന​തി​ന് ക​ഴി​ഞ്ഞ​മാ​സം വാ​വേ​യു​ടെ സ്ഥാ​പ​ക​ന്‍റെ മ​ക​ളും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​യു​മാ​യ മെം​ഗ് വാം​ഗ്ചൗ​വി​നെ കാ​ന​ഡ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ ഇ​വ​ർ​ക്ക് കാ​ന​ഡ വി​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​തി​ന് പി​ന്നാ​ലെ ഇ​പ്പോ​ഴു​ണ്ടാ​യി​രി​ക്കു​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ക​മ്പ​നി​യെ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ചൈ​നീ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​മാ​യി ക​മ്പ​നി​ക്കു ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് ആ​രോ​പ​ണം. അ​മേ​രി​ക്ക, ജ​പ്പാ​ൻ, ഓ​സ്ട്രേ​ലി​യ, ന്യൂ​സി​ല​ൻ​ഡ് എ​ന്നീ രാ​ജ്യ​ങ്ങ​ൾ വാ​വേ​യു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ബ്രി​ട്ട​ൻ, ജ​ർ​മ​നി, ഫ്രാ​ൻ​സ് തു​ട​ങ്ങി​യ​വ​രും ക​മ്പ​നി​യെ സം​ശ​യ​ത്തോ​ടെ​യാ​ണു കാ​ണു​ന്ന​ത്.

വാ​വേ​യു​ടെ യൂ​റോ​പ്യ​ൻ ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് പോ​ള​ണ്ടി​ലാ​ണു സ്ഥി​തി​ചെ​യ്യു​ന്ന​ത്. പോ​ള​ണ്ടും അ​ടു​ത്ത ബ​ന്ധ​ത്തി​ലു​ള്ള ചൈ​ന സം​ഭ​വ​ത്തോ​ട് എ​ങ്ങ​നെ പ്ര​തി​ക​രി​ക്കു​മെ​ന്നു വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.