കാ​ഷ്മീ​രി​ൽ സൈ​ന്യം ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് തീ​വ്ര​വാ​ദി​ക​ളെ വ​ധി​ച്ചു; യു​വാ​ക്ക​ൾ സൈ​ന്യ​ത്തെ ക​ല്ലെ​റി​ഞ്ഞു
Saturday, January 12, 2019 9:42 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ കു​ൽ​ഗാ​മി​ൽ സൈ​ന്യം ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് തീ​വ്ര​വാ​ദി​ക​ളെ വ​ധി​ച്ചു. ശ​നി​യാ​ഴ്ച കു​ൽ​ഗാ​മി​ലെ യ​രി​പോ​ര​യി​ൽ ക​ട​പോ​ര ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. കൊ​ല്ല​പ്പെ​ട്ട​വ​ർ ഏ​ത് സം​ഘ​ട​ന​യി​ൽ​പ്പെ​ട്ട​വ​രാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

ഏ​റ്റു​മു​ട്ട​ൽ ഉ​ണ്ടാ​യ സ്ഥ​ല​ത്ത് പ്ര​ദേ​ശ​വാ​സി​ക​ളാ​യ യു​വാ​ക്ക​ൾ സൈ​ന്യ​ത്തി​നു നേ​രെ ക​ല്ലേ​റ് ന​ട​ത്തി. പ്ര​തി​ഷേ​ധ​ക്കാ​രെ പ​രി​ച്ചു​വി​ടാ​ൻ സൈ​ന്യം ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ച്ചു. പ്ര​തി​ഷേ​ധം വ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്ന് ഷോ​പ്പി​യാ​നി​ലേ​യും കു​ൽ​ഗാ​മി​ലേ​യും ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ നി​ർ​ത്തി​വ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.