അ​ഖി​ലേ​ഷ് മാ​യാ​വ​തി സ​ഖ്യം അ​ഴി​മ​തി​ക്കും അ​രാ​ജ​ക​ത്വ​ത്തി​നും വേ​ണ്ടി​യു​ള്ള​ത്: ആ​ദി​ത്യ​നാ​ഥ്
Saturday, January 12, 2019 5:51 PM IST
ല​ക്നോ: സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി-​ബി​എ​സ്പി സ​ഖ്യ​ത്തി​നെ​തി​രെ വി​മ​ർ​ശ​വു​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. അ​ഴി​മ​തി​ക്കും അ​രാ​ജ​ക​ത്വ​ത്തി​നും രാ​ഷ്ട്രീ​യ അ​സ്ഥി​ര​ത​യ്ക്കും വേ​ണ്ടി​യു​ള്ള സ​ഖ്യ​മാ​ണി​തെ​ന്ന് യോ​ഗി ആ​രോ​പി​ച്ചു.

പ്ര​തി​പ​ക്ഷ​പാ​ർ​ട്ടി​ക​ളു​ടെ ബി​ജെ​പി​ക്കെ​തി​രാ​യ ഏ​തു​ത​ര​ത്തി​ലു​ള്ള സ​ഖ്യ​വും രാ​ജ്യ​ത്ത് അ​ഴി​മ​തി​യും അ​രാ​ജ​ക​ത്വ​വു​മാ​ണ് കൊ​ണ്ടു​വ​രി​ക. പ​ര​സ്പ​രം ബ​ഹു​മാ​ന​വും സ്നേ​ഹ​വും ഇ​ല്ലാ​ത്ത​വ​രാ​ണ് മ​ഹാ​സ​ഖ്യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. സ​ഖ്യ​മോ മ​ഹാ​സ​ഖ്യ​മോ ഏ​താ​യാ​ലും ബി​ജെ​പി 2014 ൽ ​നേ​ടി​യ​തി​ൽ കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ഇ​ത്ത​വ​ണ നേ​ടു​മെ​ന്നും യോ​ഗി ആ​ദി​ത്യ​നാ​ഥ് പ​റ​ഞ്ഞു.

സ​ഖ്യ​പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ കോ​ൺ​ഗ്ര​സി​നെ​യും ബി​ജെ​പി​യേ​യും അ​ഖി​ലേ​ഷ് യാ​ദ​വും മാ​യാ​വ​തി​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു. ബി​ജെ​പി ഭ​ര​ണ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ അ​തൃ​പ്ത​രാ​ണെ​ന്ന് മാ​യാ​വ​തി പ​റ​ഞ്ഞു. ന​ല്‍​കി​യ വാ​ഗ്ദാ​ന​ങ്ങ​ളൊ​ന്നും ന​ട​പ്പാ​ക്കാ​ന്‍ ബി​ജെ​പി​ക്കാ​യി​ട്ടി​ല്ലെ​ന്നും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി.

കോ​ൺ​ഗ്ര​സ് മു​ൻ​പ് അ​ടി​യ​ന്ത​രാ​വ​സ്ഥ ന​ട​പ്പാ​ക്ക​യെ​ങ്കി​ൽ ഇ​പ്പോ​ൾ ബി​ജെ​പി രാ​ജ്യ​ത്ത് അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു പ​റ​ഞ്ഞ മാ​യാ​വ​തി ബൊ​ഫോ​ഴ്സാ​ണ് കോ​ൺ​ഗ്ര​സി​ന് വെ​ല്ലു​വി​ളി​യാ​യ​തെ​ങ്കി​ൽ റ​ഫാ​ലാ​യി​രി​ക്കും ബി​ജെ​പി ഭ​ര​ണ​ത്തി​ന്‍റെ അ​ന്ത്യം കു​റി​ക്കു​ക​യെ​ന്നും തു​റ​ന്ന​ടി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.