ന​വ​ജാ​ത ശി​ശു​വി​ന്‍റെ ശ​രീ​രം ര​ണ്ടാ​യി മു​റി​ഞ്ഞ സം​ഭ​വം: ന​ഴ്സ് പി​ടി​യി​ൽ
Saturday, January 12, 2019 1:14 PM IST
ജ​യ്പൂ​ർ: പ്ര​സ​വ​ത്തി​നി​ടെ ശ​ക്തി​യാ​യി പു​റ​ത്തേ​ക്കു വ​ലി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ശി​ശു ര​ണ്ടാ​യി മു​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ ന​ഴ്സ് അ​റ​സ്റ്റി​ൽ. രാം​ഗ​ഡി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ പു​രു​ഷ ന​ഴ്സാ​യ അ​മൃ​ത് ലാ​ൽ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കു​റ്റ​കൃ​ത്യം മ​റ​ച്ചു​വെ​ക്കാ​ൻ പ്ര​തി​യെ സ​ഹാ​യി​ച്ച ജു​ജ്ഹാ​ർ സിം​ഗ് എ​ന്ന​യാ​ളും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് രാ​ജ​സ്ഥാ​നി​ലെ ജ​യ്സാ​ൽ​മേ​റി​നു സ​മീ​പം രാം​ഗ​ഡി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ദാ​രു​ണ സം​ഭ​വ​മു​ണ്ടാ​യ​ത്. പ്ര​സ​വ​ത്തി​നി​ടെ പു​രു​ഷ ന​ഴ്സ് ശ​ക്തി​യാ​യി പു​റ​ത്തേ​ക്കു വ​ലി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ശി​ശു ര​ണ്ടാ​യി മു​റി​ഞ്ഞു. മു​റി​ഞ്ഞ ത​ല​ഭാ​ഗം ഗ​ർ​ഭ​പാ​ത്ര​ത്തി​ൽ കു​ടു​ങ്ങു​ക​യും ചെ​യ്തു. ദീ​ക്ഷ എ​ന്ന യു​വ​തി​യു​ടെ ശി​ശു​വി​നാ​ണ് ദാ​രു​ണാ​ന്ത്യ​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ൽ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ പ​രാ​തി​യു​മാ​യി മാ​താ​പി​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഗ​ർ​ഭ​പാ​ത്ര​ത്തി​ൽ കു​ടു​ങ്ങി​യ കു​ഞ്ഞി​ന്‍റെ മ​റു​പാ​തി​യും​കൊ​ണ്ട് മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് ത​ന്നെ റ​ഫ​ർ ചെ​യ്തു​വെ​ന്നു കു​ട്ടി​യു​ടെ മാ​താ​വാ​യ ദീ​ക്ഷ പ​റ​ഞ്ഞു. ത​ന്നെ അ​റി​യി​ക്കാ​തെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ പ്ര​സ​വ​മെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു രാം​ഗ​ഡ് ആ​ശു​പ​ത്രി ഇ​ൻ ചാ​ർ​ജ് ഡോ. ​നി​ഖി​ൽ ശ​ർ​മ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.