യു​എ​ഇ ജ​യി​ക്ക​ണോ, ഇ​ന്ത്യ ജ​യി​ക്ക​ണോ..? ആ​രാ​ധ​ക​രെ പ​ക്ഷിക്കൂട്ടി​ല​ട​ച്ച് തൊ​ഴി​ലു​ട​മ
Saturday, January 12, 2019 12:40 PM IST
ദു​ബാ​യ്: യു​എ​ഇ​യി​ൽ ഇ​ന്ത്യ​ൻ ആ​രാ​ധ​ക​രെ പ​ക്ഷിക്കൂ​ട്ടി​ല​ട​ച്ച് തൊ​ഴി​ലു​ട​മ. എ​എ​ഫ്സി ഏ​ഷ്യ​ൻ​ക​പ്പി​ൽ യു​എ​ഇ-​ഇ​ന്ത്യ മ​ത്സ​ര​ത്തി​നു മു​ന്നോ​ടി​യാ​യാ​ണ് ഇ​ന്ത്യ​ക്കാരെ തൊ​ഴി​ലു​ട​മ കൂ​ട്ടി​ല​ട​ച്ച​ത്.

നി​ങ്ങ​ൾ യു​എ​ഇ​യെ​യാ​ണോ ഇ​ന്ത്യ​യെ​യാ​ണോ പി​ന്തു​ണ​ക്കു​ന്ന​തെ​ന്ന് ചോ​ദി​ച്ചാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ന​ട​പ​ടി. ഇ​ന്ത്യ​യെ പി​ന്തു​ണ​യ്ക്കു​ന്നെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞ​പ്പോ​ൾ മാ​റ്റി​പ്പ​റ​യാ​ൻ നി​ർ​ദേ​ശി​ച്ചു. പി​ന്നീ​ട് യു​എ​ഇ​യെ​യാ​ണ് പി​ന്തു​ണ​ക്കു​ന്ന​തെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞ​പ്പോ​ഴാ​ണ് തൊ​ഴി​ലു​ട​മ ഇ​വ​രെ വി​ട്ട​യ​ച്ച​ത്.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​നെ തു​ട​ർ​ന്ന് തൊ​ഴി​ലു​ട​മ​യ്ക്കെ​തി​രേ യു​എ​ഇ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. എ​ന്നാ​ൽ ഇ​ത് ത​മാ​ശ​യ്ക്കു​വേ​ണ്ടി ചെ​യ്ത​തെ​ന്നാ​ണ് തൊ​ഴി​ലു​ട​മ​യു​ടെ വി​ശ​ദീ​ക​ര​ണം.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.