"ത​ത്ത​യ്ക്ക് സ്വാ​ത​ന്ത്ര്യം ന​ൽ​കൂ, അ​ത് വി​ശാ​ല​മാ​യി പ​റ​ക്ക​ട്ടെ': ജ​സ്റ്റീ​സ് ലോ​ധ
Saturday, January 12, 2019 11:35 AM IST
ന്യൂഡൽഹി: സിബിഐ തലപ്പത്തെ കേന്ദ്ര സർക്കാരിന്‍റെ രാഷ്ട്രീയ ഇടപെടലിനെ വിമർശിച്ച് മുൻ ചീഫ് ജസ്റ്റീസ് ആർ.എം.ലോധ രംഗത്ത്. ആകാശത്ത് പറക്കണമെങ്കിൽ തത്തയെ സ്വതന്ത്രമായി വിടണമെന്ന് ലോധ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സിബിഐയുടെ സ്വതന്ത്ര്യം സംരക്ഷിക്കാൻ എന്തെങ്കിലും ചെയ്യേണ്ട സമയമാണിത്. ഇല്ലെങ്കിൽ അതാത് സർക്കാരുകൾ അവരുടെ താത്പര്യങ്ങൾക്കുവേണ്ടി ഇതിനെ ഉപയോഗിക്കും. സിബിഐയുടെ സ്വാതന്ത്ര്യം കോടതിയുടെ നിരീക്ഷണത്തിലൂടെ ഉറപ്പാക്കേണ്ടതാണെന്നും ലോധ കൂട്ടിച്ചേർത്തു.

കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ സിബിഐ "യജമാനന്‍റെ സ്വരത്തില്‍ സംസാരിക്കുന്ന കൂട്ടിലിട്ട തത്ത'യാണെന്ന് ജസ്റ്റീസ് ലോധ വിമർശിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.