ന​വോ​ത്ഥാ​ന പാ​ര​മ്പ​ര്യം കോ​ൺ​ഗ്ര​സി​ന് മാ​ത്രം അ​വ​കാ​ശ​പ്പെ​ട്ട​തെ​ന്ന് ചെ​ന്നി​ത്ത​ല
Saturday, January 12, 2019 10:24 AM IST
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ നവോത്ഥാനത്തിൽ കോൺഗ്രസിനുള്ളത്ര പങ്ക് മറ്റാർക്കുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാർട്ടിയുടെ നവോത്ഥാന പാരമ്പര്യം മറ്റാർക്കും അവകാശപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരും സിപിഎമ്മും നവോത്ഥാനത്തെ വളച്ചൊടിക്കാനാണ് ശ്രമിക്കുന്നതെന്നു പറഞ്ഞ ചെന്നിത്തല മുഖ്യമന്ത്രി വർഗീയതയെ വർഗീയതകൊണ്ട് നേരിടാനാണ് ശ്രമിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.