പോ​ക്ക​റ്റ് "പൊ​ള്ളി​ക്കാ​ൻ' വീ​ണ്ടും ഇ​ന്ധ​ന​വി​ല; ഇ​ന്നും കൂ​ടി
Saturday, January 12, 2019 10:22 AM IST
കൊ​ച്ചി: തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല ഉ​യ​ർ​ന്നു. പെ​ട്രോ​ൾ ലി​റ്റ​റി​ന് 19 പൈ​സ​യും ഡീ​സ​ൽ 31 പൈ​സ​യു​മാ​ണ് കൂ​ടി​യ​ത്.

കൊ​ച്ചി​യി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 71.20 രൂ​പ​യും ഡീ​സ​ൽ ലി​റ്റ​റി​ന് 66.61 രൂ​പ​യു​മാ​ണ് വി​ല. അ​ന്താ​രാ​ഷ്ട്ര വി​പ​ണിയി​ൽ ക്രൂ​ഡ‌് ഓ​യി​ലി​ന്‍റെ വി​ല കൂ​ടി​യ​തി​നെ തു​ട​ർ​ന്നാ​ണ‌് ഇ​ന്ധ​ന​വി​ലയിൽ മാറ്റമുണ്ടായത്.

ക്രൂ​ഡ് വി​ല ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​തി​നാ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​ന്ധ​ന വി​ല ഉ​യ​രാ​നാ​ണ് സാ​ധ്യ​ത​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.