"അ​ഖി​ലേ​ഷേ ഞ​ങ്ങ​ളി​ല്ലാ​ത്ത സ​ഖ്യം അ​പ​ക​ട​മാ​ണേ...'​മു​ന്ന​റി​യി​പ്പു​മാ​യി കോ​ൺ​ഗ്ര​സ്
Saturday, January 12, 2019 10:15 AM IST
ല​ക്നോ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നേ സ​ഖ്യ​പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ പ​ടി​വാ​തി​ൽ​ക്ക​ൽ നി​ൽ​ക്കു​ന്ന സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​ക്കും ബ​ഹു​ജ​ൻ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​ക്കും മു​ന്ന​റി​യി​പ്പു​മാ​യി കോ​ൺ​ഗ്ര​സ്. ത​ങ്ങ​ളി​ല്ലാ​ത്ത സ​ഖ്യം അ​പ​ക​ട​ക​ര​മാ​ണെ​ന്ന് അ​ഖി​ലേ​ഷ് യാ​ദ​വും മാ​യ​വ​തി​യും ഓ​ർ​ക്കു​ന്ന​ത് ന​ല്ല​താ​ണെ​ന്ന് കോ​ൺ​ഗ്ര​സ് വ​ക്താ​വ് മ​നു അ​ഭി​ഷേ​ക് സിം​ഗ്‌​വി പ​റ​ഞ്ഞു.

മു​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കോ​ൺ​ഗ്ര​സി​ന് തി​രി​ച്ച​ടി​ക​ൾ നേ​രി​ട്ടി​ട്ടു​ണ്ടാ​കാം. എ​ന്നാ​ൽ അ​ത് എ​പ്പോ​ഴും ആ​വ​ർ​ത്തി​ക്കും എ​ന്ന് ക​രു​ത​രു​ത്- സിം​ഗ്‌​വി പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​നെ ഒ​ഴി​വാ​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്ന് പി​ന്നീ​ടി​വ​ർ തി​രി​ച്ച​റി​യു​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു. നി​ല​വി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്കെ​ല്ലാം വ​രും​കാ​ല​ങ്ങ​ളി​ൽ പ​രി​ഹാ​രം കാ​ണാ​നാ​കു​മെ​ന്നാ​ണ് ത​ന്‍റെ വി​ശ്വാ​സ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കോ​ൺ​ഗ്ര​സി​ന് നി​ശ്ചി​ത സീ​റ്റു​ക​ൾ ന​ൽ​കാ​മെ​ന്ന് അ​റി​യി​ച്ചി​രു​ന്ന​താ​ണെ​ന്നും പ​ക്ഷേ, അ​വ​ർ അ​തി​ന് ത​യാ​റാ​യി​രു​ന്നി​ല്ലെ​ന്നും അ​ഖി​ലേ​ഷ് യാ​ദ​വ് പ്ര​തി​ക​രി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ കോ​ൺ​ഗ്ര​സി​ന്‍റെ വി​ഷ​യം ത​ങ്ങ​ൾ ച​ർ​ച്ച​യ്ക്കെ​ടു​ക്കു​ന്നി​ല്ലെ​ന്നും ബി​എ​സ്പി​യു​മാ​യു​ള്ള സ​ഖ്യം മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ മു​ന്നി​ലു​ള്ള​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.