ആ​ല​പ്പാ​ട് ക​രി​മ​ണ​ൽ ഖ​ന​നം: സ​ർ​ക്കാ​ർ ച​ർ​ച്ച​യ്ക്ക്
Saturday, January 12, 2019 9:55 AM IST
കൊ​ല്ലം: ആ​ല​പ്പാ​ട് ക​രി​മ​ണ​ൽ ഖ​ന​ന വി​ഷ​യ​ത്തി​ൽ ച​ർ​ച്ച​യ്ക്കൊ​രു​ങ്ങി സം​സ്ഥാ​ന സ​ർ​ക്കാ​ർ. സ​മ​ര​ക്കാ​രു​മാ​യി പ്ര​ശ്ന​ത്തെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ണെ​ന്ന് മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യാ​ണ് അ​റി​യി​ച്ച​ത്. അ​തേ​സ​മ​യം ഇ​തി​ന് മു​ൻ​കൈ​യെ​ടു​ക്കേ​ണ്ട​ത് വ്യ​വ​സാ​യ വ​കു​പ്പാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

അ​ശാ​സ്ത്രീ​യ ഖ​ന​നം പാ​ടി​ല്ല എ​ന്നു ത​ന്നെ​യാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ടെ​ന്നു പ​റ​ഞ്ഞ മേ​ഴ്സി​ക്കു​ട്ടി​യമ്മ നി​യ​മ​സ​ഭാ പ​രി​സ്ഥി​തി സ​മി​തി​യു​ടെ ശി​പാ​ർ​ശ​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ഴി​ഞ്ഞ ദി​വ​സം ഖ​ന​ന​ത്തെ ന്യാ​യീ​ക​രി​ച്ച് മ​ന്ത്രി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​നെ​തി​രെ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​രു​ക​യും ചെ​യ്തു. ആ​ല​പ്പാ​ട് ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​ന്‍റെ പേ​രി​ൽ‌ പൊ​തു​മേ​ഖ​ല​യ്ക്കെ​തി​രാ​യി ന​ട​ക്കു​ന്ന നീ​ക്ക​ങ്ങ​ൾ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നാ​യി​രു​ന്നു വെ​ള്ളി​യാ​ഴ്ച മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.