എ‍​യ​ർ​സെ​ൽ-​മാ​ക്സി​സ് കേ​സ്: ചി​ദം​ബ​ര​ത്തി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യം നീ​ട്ടി
Friday, January 11, 2019 5:38 PM IST
ന്യൂ​ഡ​ൽ​ഹി: എ​യ​ർ​സെ​ൽ-​മാ​ക്സി​സ് കേ​സി​ൽ മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ പി. ​ചി​ദം​ബ​ര​ത്തി​ന്‍റെ​യും മ​ക​ൻ കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​ന്‍റെ​യും മു​ൻ​കൂ​ർ ജാ​മ്യം നീ​ട്ടി. ഡ​ൽ​ഹി പ​ട്യാ​ല കോ​ട​തി​യാ​ണ് ഫെ​ബ്രു​വ​രി ഒ​ന്നു വ​രെ ഇ​രു​വ​രു​ടെ​യും മു​ൻ​കൂ​ർ ജാ​മ്യം നീ​ട്ടി​യ​ത്.

കേ​സ് ഫെ​ബ്രു​വ​രി ഒ​ന്നി​നു പ​രി​ഗ​ണി​ക്കു​മെ​ന്നും സി​ബി​ഐ കോ​ട​തി ജ​ഡ്ജി ഒ.​പി. സെ​യ്നി വ്യ​ക്ത​മാ​ക്കി. മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​രാ​യ ക​പി​ൽ സി​ബ​ലും എ.​എം സിം​ഗ്‌​വി​യു​മാ​ണ് ചി​ദം​ബ​ര​ത്തി​ന്‍റെ​യും മ​ക​ന്‍റെ​യും കേ​സ് വാ​ദി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ജൂ​ലൈ 19ന് ​സി​ബി​ഐ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ൽ ചി​ദം​ബ​ര​ത്തെ​യും മ​ക​ൻ കാ​ർ​ത്തി​യെ​യും പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.

വി​ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വി​ദേ​ശ നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന ബോ​ർ​ഡി​ന്‍റെ അം​ഗീ​കാ​രം ന​ൽ​കാ​ൻ സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ൾ​ക്കു​ള്ള കാ​ബി​ന​റ്റ് സ​മി​തി​ക്ക് മാ​ത്രം അ​ധി​കാ​ര​മു​ണ്ടാ​യി​രി​ക്കെ 2006ൽ ​ധ​ന​മ​ന്ത്രി​യാ​യ ചി​ദം​ബ​രം എ​ങ്ങ​നെ മൊ​റീ​ഷ​സ് ക​മ്പ​നി​യാ​യ മാ​ക്സി​സി​ന് അം​ഗീ​കാ​രം ന​ൽ​കി എ​ന്ന​താ​ണ് സി​ബി​ഐ അ​ന്വേ​ഷി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.