സം​ഭ​വ ബ​ഹു​ലം വ​ർ​മ ച​രി​തം: അ​വ​സാ​നം അ​പ്ര​തീ​ക്ഷി​തം
Friday, January 11, 2019 4:14 PM IST
ന്യൂ​ഡ​ൽ​ഹി: സി​ബി​ഐ ത​ല​പ്പ​ത്തെ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ൾ രൂ​ക്ഷ​മാ​യ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു അ​ലോ​ക് വ​ർ​മ​യെ ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തു നി​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ മാ​റ്റി​യ​ത്. കേ​ന്ദ്ര​ത്തി​ന്‍റെ ഈ ​ന​ട​പ​ടി ഏ​റെ വി​മ​ർ​ശ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങു​ക​യും ചെ​യ്തി​രു​ന്നു. 2018 ഒ​ക്ടോ​ബ​ർ 23നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ വ​ർ​മ​യെ നീ​ക്കി​യ​ത്. അ​തും രാ​ത്രി​യി​ൽ.

റ​ഫാ​ൽ ഇ​ട​പാ​ടി​ൽ അ​ന്വേ​ഷ​ണം ഭ​യ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ലോ​ക് വ​ർ​മ​യെ സി​ബി​ഐ ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തു നി​ന്നു തെ​റി​പ്പി​ക്കാ​ൻ തി​ടു​ക്ക​പ്പെ​ടു​ന്ന​തെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ൾ​പ്പെ​ടെ ആ​രോ​പി​ച്ചി​രു​ന്നു. ത​ന്നെ നീ​ക്കി​യ​തി​നെ​തി​രെ​യു​ള്ള അ​ലോ​ക് വ​ർ​മ​യു​ടെ നി​യ​മ പോ​രാ​ട്ടം ഒ​ടു​വി​ൽ വി​ജ​യം കാ​ണു​ക​യും ചെ​യ്തു.

വ​ർ​മ​യെ നീ​ക്കി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി ക​ഴി​ഞ്ഞ ദി​വ​സം സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു. ന​ട​പ​ടി​യെ കോ​ട​തി പ്ര​ത്യ​ക്ഷ​മാ​യി​ത്ത​ന്നെ വി​മ​ർ​ശി​ക്കു​ക​യും ചെ​യ്ത​തോ​ടെ അ​ലോ​ക് വ​ർ​മ​യു​ടെ തി​രി​ച്ചു​വ​ര​വ് കൂ​ടു​ത​ൽ ക​രു​ത്തോ​ടെ​യാ​യി. കോ​ട​തി വി​ധ​യെ​ക്കു​റി​ച്ച് ബി​ജെ​പി മ​ന്ത്രി​മാ​രാ​രും ത​ന്ന കൃ​ത്യ​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യി​ല്ല, വി​ധി ന​ട​പ്പി​ലാ​ക്കും എ​ന്ന​ല്ലാ​തെ.

മാ​ത്ര​മ​ല്ല, വി​ജി​ല​ൻ​സ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു ന​ട​പ​ടി​യെ​ന്ന് സ്ഥാ​പി​ക്കാ​നും ജ​യ്റ്റ്‌​ലി​യ​ട​ക​ക​മു​ള്ള​വ​ർ ശ്ര​മം ന​ട​ത്തി. ത​ന്നെ പു​റ​ത്താ​ക്കി​യ​വ​ർ​ക്ക് മു​ന്നി​ലൂ​ടെ വീ​ണ്ടും അ​ധി​കാ​ര ക​സേ​ര​യി​ൽ അ​ലോ​ക് വ​ർ​മ അ​മ​ർ​ന്നി​രു​ന്നു. ഇ​നി വ​ർ​മ​യെ പു​റ​ത്താ​ക്ക​ണ​മെ​ങ്കി​ൽ ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗം ചേ​ര​ണം എ​ന്നു​ള്ള സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​വും വ​ർ​മ​യ്ക്ക് ക​രു​ത്താ​യി.

എ​ന്നാ​ൽ, കോ​ട​തി​വി​ധി​യു​ടെ ചു​വ​ടു​പി​ടി​ച്ച് അ​ടി​യ​ന്തി​ര​മാ​യി പ്ര​ധാ​ന​മ​ന്ത്രി​ൾ​പ്പെ​ട്ട സ​മി​തി യോ​ഗം ചേ​ർ​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ധ്യ​ക്ഷ​നും ജ​സ്റ്റീ​സ് എ.​കെ. സി​ക്രി, കോ​ണ്‍​ഗ്ര​സ് ലോ​ക്സ​ഭാ ക​ക്ഷി നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ സ​മി​തി ഖാ​ർ​ഗെ​യു​ടെ എ​തി​ർ​പ്പ് ത​ള്ളി വ്യാ​ഴാ​ഴ്ച വ​ർ​മ​യെ വീ​ണ്ടും മാ​റ്റു​ക​യാ​യി​രു​ന്നു.

ആ​ദ്യ​ത​വ​ണ പ​ക​രം ചു​മ​ത​ല ന​ൽ​കി​യ എം.​നാ​ഗേ​ശ്വ​ര റാ​വു​വി​നാ​ണ് വീ​ണ്ടും പ​ക​ര​ക്കാ​ര​ന്‍റെ റോ​ൾ കേ​ന്ദ്രം ന​ൽ​കി​യ​ത്. അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ പു​റ​ത്താ​ക്ക​പ്പെ​ട്ട വ​ർ​മ​യ്ക്കാ​ക​ട്ടെ ഫ​യ​ർ സ​ർ​വീ​സ്, സി​വി​ൽ ഡി​ഫ​ൻ​സ് ആ​ന്‍​ഡ് ഹോം ​ഗാ​ർ​ഡ്സി​ന്‍റെ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സ്ഥാ​ന​വും. ഡി​ജി സ്ഥാ​നം വ​ർ​മ ഇ​ന്ന് ഏ​റ്റെ​ടു​ക്കു​മെ​ന്നാ​യി​രു​ന്നു വി​വ​ര​ങ്ങ​ൾ. നാ​ഗേ​ശ്വ​ര​റാ​വു ഇ​തി​നോ​ട​കം സി​ബി​ഐ ഡ​യ​റ​ക്ട​ർ സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ, ഏ​വ​രെ​യും ഞെ​ട്ടി​ച്ച് കേ​ന്ദ്ര സ​ർ​വീ​സി​ൽ നി​ന്ന് താ​ൻ വി​ര​മി​ക്കു​ക​യാ​ണെ​ന്നു കാ​ട്ടി വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് അ​ലോ​ക് വ​ർ​മ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് ക​ത്ത് ന​ൽ​കി. ഫ​യ​ർ സ​ർ​വീ​സ്, സി​വി​ൽ ഡി​ഫ​ൻ​സ് ആ​ന്‍​ഡ് ഹോം ​ഗാ​ർ​ഡ്സി​ന്‍റെ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സ്ഥാ​നം ഏ​റ്റെ​ടു​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ഇ​രു​ട്ടു​മു​ടി​യ ന​ട​പ​ടി​ക​ൾ ഏ​റ്റു​വാ​ങ്ങി​യ ശേ​ഷം പ​ക​ൽ​വെ​ളി​ച്ച​ത്തി​ൽ രാ​ജി കൊ​ണ്ടൊ​രു മ​റു​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.