ബി​ജെ​പി നേരിട്ട തിരിച്ചടി; ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി മോദി
Tuesday, December 11, 2018 12:22 PM IST
ന്യൂ​ഡ​ല്‍​ഹി: അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി നേ​രി​ട്ട തി​രി​ച്ച​ടി​യെ കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​തെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ൽ കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ച്ച് ബി​ല്ലു​ക​ള്‍ പാ​സാ​ക്കാ​ന്‍ ത​യ്യാ​റാ​ണെ​ന്ന് പാ​ര്‍​ല​മെ​ന്‍റി​ന് മു​ന്നി​ല്‍ അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. എ​ന്നാ​ൽ ബി​ജെ​പി നേ​രി​ടു​ന്ന തി​രി​ച്ച​ടി​യെ കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ൻ മോ​ദി ത​യാ​റാ​യി​ല്ല.

അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്നി​ട​ത്തും കോ​ൺ​ഗ്ര​സ് മു​ന്നേ​റു​മ്പോ​ഴാ​ണ് മോ​ദി മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട​ത്. പാ​ര്‍​ല​മെ​ന്‍റി​ൽ ശീ​ത​കാ​ല സ​മ്മേ​ള​നം തു​ട​ങ്ങു​ക​യാ​ണ്. പ്ര​ശ്‌​ന​ങ്ങ​ള്‍ സം​വാ​ദ​ത്തി​ലൂ​ടെ പ​രി​ഹ​രി​ക്കാ​ന്‍ സാ​ധി​ക്കും. പാ​ർ​ല​മെ​ന്‍റി​ൽ ച​ര്‍​ച്ച​ക്കു​ള്ള അ​ന്ത​രീ​ക്ഷ​മാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പൊ​തു​ജ​ന​ങ്ങ​ളെ സം​ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന​പ്പെ​ട്ട പ​ല വി​ഷ​യ​ങ്ങ​ളും ച​ര്‍​ച്ച ചെ​യ്യേ​ണ്ട​തു​ണ്ട്. പൊ​തു​ജ​ന ക്ഷേ​മ​ത്തി​നാ​യി എ​ല്ലാം അം​ഗ​ങ്ങ​ളും സ​മ​യം ചെ​ല​വ​ഴി​ക്ക​ണ​മെ​ന്നും മോ​ദി പ​റ​ഞ്ഞു. എ​ന്നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി സം​ബ​ന്ധി​ച്ച ചോ​ദ്യ​ങ്ങ​ള്‍ ഉ​യ​ർ​ന്ന​പ്പോ​ൾ മോ​ദി ഒ​ഴി​ഞ്ഞു​മാ​റു​ക​യും തി​രി​ഞ്ഞു ന​ട​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.