മധ്യപ്രദേശിൽ കോണ്‍ഗ്രസ് അധികാരത്തിൽ എത്തുമെന്ന് കമൽ നാഥ്
Tuesday, December 11, 2018 11:37 AM IST
ഭോപ്പാൽ: മധ്യപ്രദേശിൽ കോണ്‍ഗ്രസ് അധികാരത്തിൽ വരുമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് പിസിസി അധ്യക്ഷനുമായ കമൽ നാഥ്. കോണ്‍ഗ്രസ് ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മധ്യപ്രദേശിലെ 230 അംഗ നിയമസഭയിൽ 117 സീറ്റുകളിൽ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. ബിജെപി 100 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ബിഎസ്പി ഏഴ് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.