വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്നു; മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ് മു​ന്നി​ൽ
Tuesday, December 11, 2018 9:11 AM IST
ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്ന മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ലും കോ​ൺ​ഗ്ര​സി​ന് മു​ന്നേ​റ്റം. രാ​ജ​സ്ഥാ​നി​ലും ഛത്തീ​സ്ഗ​ഡി​ലും വ്യ​ക്ത​മാ​യ ലീ​ഡു​മാ​യി കോ​ൺ​ഗ്ര​സ് കു​തി​ക്കു​ക​യാ​ണ്. മ​ധ്യ​പ്ര​ദേ​ശി​ൽ നേ​രി​യ മേ​ൽ​ക്കൈ നേ​ടി കോ​ൺ​ഗ്ര​സ് മു​ന്നി​ലാ​ണ്. തെ​ലു​ങ്കാ​ന​യി​ൽ ടി​ആ​ർ​എ​സും മി​സോ​റാ​മി​ൽ എം​എ​ൻ​എ​ഫും ലീ​ഡ് ചെ​യ്യു​ക​യാ​ണ്.

രാ​ജ​സ്ഥാ​നി​ൽ കോ​ണ്‍​ഗ്ര​സ് 80 സീ​റ്റു​ക​ളി​ൽ ലീ​ഡ് ചെ​യ്യു​ക​യാ​ണ്. ബി​ജെ​പി 69 സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് മു​ന്നി​ട്ടു ​നി​ൽ​ക്കു​ന്ന​ത്. പ്ര​മു​ഖ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ സ​ച്ചി​ൻ പൈ​ല​റ്റ്, അ​ശോ​ക് ഗെ​ലോ​ട്ട് എ​ന്നി​വ​ർ ലീ​ഡ് ചെ​യ്യു​ക​യാ​ണ്. തെ​ലു​ങ്കാ​ന​യി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യി​രു​ന്ന ച​ന്ദ്ര​ശേ​ഖ​ർ റാ​വു​വി​ന്‍റെ ടി​ആ​ർ​എ​സ് മു​ന്നി​ലാ​ണ്. ടി​ആ​ർ​എ​സി​ന് 54 സീ​റ്റു​ക​ളി​ൽ മു​ന്നി​ട്ടു നി​ൽ​ക്കു​ന്നു. കോ​ൺ​ഗ്ര​സ് 33 സീ​റ്റു​ക​ളി​ലാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്.

വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​മ്പോ​ൾ മ​ധ്യ​പ്ര​ദേ​ശി​ൽ ബി​ജെ​പി​യെ പി​ന്നി​ലാ​ക്കി കോ​ൺ​ഗ്ര​സ് മു​ന്നേ​റു​ക​യാ​ണ്. 230 സീ​റ്റു​ക​ളു​ള്ള മ​ധ്യ​പ്ര​ദേ​ശി​ൽ 92 സീ​റ്റു​ക​ളി​ൽ കോ​ൺ​ഗ്ര​സും 85 ബി​ജെ​പി​യും ഇ​ട​ത്ത് മു​ന്നി​ട്ടു​നി​ൽ​ക്കു​ന്നു. കോ​ണ്‍​ഗ്ര​സ് വി​ജ​യി​ച്ചാ​ല്‍ 15 വ​ര്‍​ഷ​മാ​യി തു​ട​രു​ന്ന ബി​ജെ​പി ഭ​ര​ണ​ത്തി​നാ​ണ് അ​ന്ത്യം കു​റി​ക്കു​ക.

ഛത്തീ​സ്ഗ​ഡി​ൽ 90 സീ​റ്റു​ക​ളി​ൽ 48 ഇ​ട​ത്ത് കോ​ൺ​ഗ്ര​സും 32 സീ​റ്റു​ക​ളി​ൽ ബി​ജെ​പി​യും ലീ​ഡ് ചെ​യ്യു​ന്നു. രാ​ജ്ന​ന്ദ്ഗാ​വി​ൽ മു​ഖ്യ​മ​ന്ത്രി ര​മ​ൺ​സിം​ഗ് പി​ന്നി​ലാ​ണ്. മി​സോ​റാ​മി​ൽ എം​എ​ൻ​എ​ഫ് 16 സീ​റ്റു​ക​ളി​ലും കോ​ൺ​ഗ്ര​സ് 13 സീ​റ്റു​ക​ളി​ലും ലീ​ഡ് ചെ​യ്യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.