ഹ​ർ​ത്താ​ൽ: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് നേ​രെ ക​ല്ലേ​റ്
Tuesday, December 11, 2018 8:35 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ബി​ജെ​പി ന​ട​ത്തു​ന്ന ഹ​ർ​ത്താ​ലി​നി​ടെ കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് നേ​രെ ക​ല്ലേ​റ്. നെ​യ്യാ​റ്റി​ൻ​ക​ര പ​ത്താം ക​ല്ലി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് ഹ​ര്‍​ത്താ​ൽ അ​നു​കൂ​ലി​ക​ള്‍ ക​ല്ലെ​റി​ഞ്ഞ​ത്. ബ​സി​ന്‍റെ മു​ൻ​ഗ്ലാ​സ് ക​ല്ലേ​റി​ൽ ത​ക​ർ​ന്നു. എ​ന്നാ​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.

സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ര്‍​ച്ചി​ന് നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ബി​ജെ​പി ഹ​ർ​ത്താ​ൽ. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണു ഹ​ർ​ത്താ​ൽ.

ക​ഴി​ഞ്ഞ​ദി​വ​സം ബി​ജെ​പി, മ​ഹി​ളാ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ​യാ​ണ് പോ​ലീ​സ് അ​തി​ക്ര​മം ഉ​ണ്ടാ​യ​ത്. ബി​ജെ​പി നേ​താ​വ് എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍റെ സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു മാ​ര്‍​ച്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.