സിഎന്നിന്‍റെ വിയോഗം നികത്താനാകാത്ത നഷ്ടമെന്ന് ചെന്നിത്തല
Tuesday, December 11, 2018 4:43 AM IST
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് സി.എൻ.ബാലകൃഷ്ണന്‍റെ നിര്യാണത്തോടെ പാർട്ടിയിലെ ഏറ്റവും അടുത്ത ജ്യേഷ്ഠ സഹോദരനെയാണ് നഷ്ടമായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹത്തിന്‍റെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.

കോൺഗ്രസ് പ്രസ്ഥാനത്തിന് തൃശൂർ ജില്ലയിൽ ശക്തമായ വേരോട്ടം ഉണ്ടാക്കുന്നതിനായി രാപകൽ കഷ്ടപ്പെട്ട നേതാവായിരുന്നു സി.എൻ ബാലകൃഷ്ണൻ. പൊതുപ്രവർത്തനത്തിന്‍റെ നല്ലൊരു പങ്കും തെരെഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറിനിൽക്കുമ്പോഴും യഥാർത്ഥ കിംഗ് മേക്കറായി മാറുകയായിരുന്നു സിഎൻ എന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.