അലഹബാദിൽ ബോട്ടപകടം; മൂന്ന് പേർ മരിച്ചു
Tuesday, December 11, 2018 1:44 AM IST
അലഹബാദ്: യമുനാ നദിയിൽ ബോട്ടുമറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചു. സംഭവത്തിൽ അഞ്ചു പേരെ കാണാതായിട്ടുണ്ടെന്നാണ് വിവരം. കാണാതായവർക്കായുള്ള തെരച്ചിൽ‌ ഊർജിതമാക്കിയിട്ടുണ്ട്. ചിതാഭസ്മ നിമജ്ഞനത്തിനെത്തിയ സംഘം സഞ്ചരിച്ച ബോട്ടാണ് കിഡ്ഗഞ്ച് പ്രദേശത്ത് മുങ്ങിയത്.

അപകടത്തെത്തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ ആറു പേരെ രക്ഷപ്പെടുത്തിയെന്നാണ് സൂചന. ബോട്ടിൽ വിള്ളലുണ്ടായിരുന്നുവെന്നും ഇതേത്തുടർന്ന് വെള്ളംകയറി മുങ്ങുകയായിരുന്നുവെന്നും രക്ഷപ്പെട്ടവരിൽ ചിലർ പറഞ്ഞു.

രക്ഷപ്പെട്ടവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.