കോ​ണ്‍​ഗ്ര​സ് നേ​താ​വ് സി.​എ​ൻ.​ബാ​ല​കൃ​ഷ്ണ​ൻ അ​ന്ത​രി​ച്ചു
Monday, December 10, 2018 11:47 PM IST
തൃ​ശൂ​ർ: മു​ൻ മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന സി.​എ​ൻ.​ബാ​ല​കൃ​ഷ്ണ​ൻ (87) അ​ന്ത​രി​ച്ചു. ന്യു​മോ​ണി​യ ബാ​ധ​യെ തു​ട​ർ​ന്നു ചി​കി​ത്സ​യി​ലി​രി​ക്കെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഉ​മ്മ​ൻ ചാ​ണ്ടി മ​ന്ത്രി​സ​ഭ​യി​ൽ സ​ഹ​ക​ര​ണ വ​കു​പ്പു മ​ന്ത്രി​യാ​യി​രു​ന്നു. ഭാ​ര്യ ത​ങ്ക​മ​ണി അ​ധ്യാ​പി​ക​യാ​ണ്.

പു​ഴ​യ്ക്ക​ൽ ചെ​മ്മ​ങ്ങാ​ട്ട് വ​ള​പ്പി​ൽ നാ​രാ​യ​ണ​ൻ എ​ഴു​ത്ത​ച്ഛ​ന്‍റെ​യും പാ​റു അ​മ്മ​യു​ടെ​യും ആ​റാ​മ​ത്തെ മ​ക​നാ​യി 1936 ന​വം​ബ​ർ 18-നാ​ണ് സി.​എ​ൻ.​ബാ​ല​കൃ​ഷ്ണ​ൻ ജ​നി​ച്ച​ത്. 1963-ൽ ​ത​ങ്ക​മ​ണി​യെ വി​വാ​ഹം ക​ഴി​ച്ചു. 1952-ൽ ​സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​നാ​യി കോ​ണ്‍​ഗ്ര​സി​ലെ​ത്തി. തു​ട​ർ​ച്ച​യാ​യി 17 വ​ർ​ഷം തൃ​ശ്ശൂ​ർ ഡി​സി​സി പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ദീ​ർ​ഘ​കാ​ലം കെ​പി​സി​സി ട്ര​ഷ​റ​റാ​യി​രു​ന്നു.

കെ. ​ക​രു​ണാ​ക​ര​ന്‍റെ ഉ​റ്റ അ​നു​യാ​യി ആ​യി​രു​ന്നെ​ങ്കി​ലും പാ​ർ​ട്ടി പി​ള​ർ​ന്ന​പ്പോ​ൾ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം പോ​കാ​ൻ സി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ ത​യാ​റാ​യി​ല്ല. 2011-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് സി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ച്ച​ത്. വ​ട​ക്കാ​ഞ്ചേ​രി മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് സി​പി​എ​മ്മി​ലെ എ​ൻ.​ആ​ർ. ബാ​ല​നെ​തി​രേ 6685 വോ​ട്ടി​നു ജ​യി​ച്ചു. അ​തേ​വ​ർ​ഷം സ​ഹ​ക​ര​ണ വ​കു​പ്പ് മ​ന്ത്രി​യാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.