ഉ​ർ​ജി​തി​ന്‍റെ രാ​ജി ക​ന​ത്ത പ്ര​ഹ​രം; കേ​ന്ദ്ര സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് മ​ൻ​മോ​ഹ​ൻ സിം​ഗ്
Monday, December 10, 2018 10:53 PM IST
ന്യൂ​ഡ​ൽ​ഹി: റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ ഉ​ർ​ജി​ത് പ​ട്ടേ​ലി​ന്‍റെ രാ​ജി രാ​ജ്യ​ത്തി​ന്‍റെ സ​ന്പ​ദ് വ്യ​വ​സ്ഥ​യ്ക്കു​മേ​ൽ ഏ​റ്റ ക​ന​ത്ത പ്ര​ഹ​ര​മെ​ന്നു മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​നു​മാ​യ മ​ൻ​മോ​ഹ​ൻ സിം​ഗ്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടു പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ലാ​ണ് പ​രാ​മ​ർ​ശം. റി​സ​ർ​വ് ബാ​ങ്കി​ന്‍റെ ക​രു​ത​ൽ ധ​ന​ശേ​ഖ​രം പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള കേ​ന്ദ്ര​ത്തി​ന്‍റെ ശ്ര​മ​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​ക​രു​തെ​ന്നു താ​ൻ ആ​ശി​ക്കു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​ടെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളെ​യും സാ​ന്പ​ത്തി​ക ന​യ​ങ്ങ​ളെ​യും കു​റി​ച്ചു ക​രു​ത​ലു​ള്ള സാ​ന്പ​ത്തി​ക വി​ദഗ്ധ​നാ​ണ് ഉ​ർ​ജി​ത് പ​ട്ടേ​ൽ. രാ​ജ്യ​ത്തി​ന്‍റെ സ​ന്പ​ദ് വ്യ​വ​സ്ഥ നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്പോ​ഴു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ജി നി​രാ​ശ​പ്പെ​ടു​ത്തു​ന്നു. ഇ​തു സ​ന്പ​ദ് വ്യ​വ​സ്ഥ​യ്ക്കു​മേ​ൽ ഏ​റ്റ ക​ന​ത്ത പ്ര​ഹ​ര​മാ​ണ്. ആ​ർ​ബി​ഐ​യു​ടെ ക​രു​ത​ൽ ധ​ന​ശേ​ഖ​രം പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള കേ​ന്ദ്ര നീ​ക്ക​ത്തി​ൽ ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഗ​വ​ർ​ണ​റു​ടെ രാ​ജി ഈ ​നീ​ക്ക​ത്തി​ന്‍റെ സൂ​ച​ന​യ​ല്ലെ​ന്നും ആ​ശ​ങ്ക ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​കി​ല്ലെ​ന്നും വി​ശ്വ​സി​ക്കാ​ൻ ഞാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്നു- മ​ൻ​മോ​ഹ​ൻ പ​റ​ഞ്ഞു.

സ്ഥാ​പ​ന​ങ്ങ​ളെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തു വ​ള​രെ ശ്ര​മ​ക​ര​മാ​യ ജോ​ലി​യാ​ണ്. എ​ന്നാ​ൽ നി​മി​ഷ​നേ​രം​കൊ​ണ്ട് അ​തി​നെ ത​ക​ർ​ക്കാ​ൻ ക​ഴി​യും. സ്വാ​ത​ന്ത്ര്യ​ത്തി​നു​ശേ​ഷം രാ​ജ്യ​ത്തെ വി​ക​സ​ന​ത്തി​ലേ​ക്കു ന​യി​ച്ച​തി​ൽ ആ​ർ​ബി​ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ശ​ക്ത​മാ​യ പ​ങ്കു​ണ്ട്. ഹ്ര​സ്വ രാ​ഷ്ട്രീ​യ നേ​ട്ട​ങ്ങ​ൾ​ക്കാ​യി ഈ ​സ്ഥാ​പ​ന​ങ്ങ​ളെ ന​ശി​പ്പി​ക്കു​ന്ന​ത് വി​ഡ്ഢി​ത്ത​മാ​ണെ​ന്നും മോ​ദി സ​ർ​ക്കാ​രി​നു മ​ൻ​മോ​ഹ​ൻ സിം​ഗ് മു​ന്ന​റി​യി​പ്പു ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.