ക്രി​സ്റ്റ്യ​ൻ‌ മി​ഷേ​ലി​നെ അ​ഞ്ച് ദി​വ​സം കൂ​ടി സി​ബി​ഐ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു
Monday, December 10, 2018 10:16 PM IST
ദു​ബാ​യ്: അ​ഗ​സ്ത വെ​സ്റ്റ്‌​ലാ​ൻ​ഡ് ഹെ​ലി​കോ​പ്റ്റ​ർ ഇ​ട​പാ​ട് കേ​സി​ലെ പ്ര​തി​യും ബ്രി​ട്ടീ​ഷ് പൗ​ര​നു​മാ​യ ക്രി​സ്റ്റ്യ​ൻ‌ മി​ഷേ​ൽ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നു സി​ബി​ഐ. അ​ദ്ദേ​ഹം ചോ​ദ്യ​ങ്ങ​ളി​ൽ​നി​ന്നെ​ല്ലാം ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണെ​ന്ന് സി​ബി​ഐ ഡ​ൽ​ഹി​യി​ലെ പ്ര​ത്യേ​ക കോ​ട​തി​യി​ൽ അ​റി​യി​ച്ചു.

മി​ഷേ​ലി​നെ ഒ​മ്പ​തു ദി​വ​സം കൂ​ടി റി​മാ​ൻ​ഡി​ൽ വി​ട്ടു​ത​ര​ണ​മെ​ന്ന് സി​ബി​ഐ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കോ​ട​തി അ​ഞ്ച് ദി​വ​സ​ത്തെ റി​മാ​ൻ​ഡാ​ണ് അ​നു​വ​ദി​ച്ച​ത്. ഇ​തോ​ടെ അ​ഞ്ച് ദി​വ​സം കൂ​ടി സി​ബി​ഐ​ക്ക് മി​ഷേ​ലി​നെ ചോ​ദ്യം ചെ​യ്യാ​ൻ ക​സ്റ്റ​ഡി​യി​ൽ ല​ഭി​ക്കും. മി​ഷേ​ൽ നേ​ര​ത്തെ സ​മ​ർ​പ്പി​ച്ചി​രു​ന്ന ജാ​മ്യാ​പേ​ക്ഷ പി​ൻ​വ​ലി​ച്ച് വി​ശ​ദ​മാ​യ മ​റ്റൊ​രു ജാ​മ്യാ​പേ​ക്ഷ ന​ൽ​കി.

അ​ഗ​സ്ത വെ​സ്റ്റ്‌​ലാ​ൻ​ഡി​ൽ​നി​ന്നു ക​രാ​ർ ല​ഭി​ക്കു​ന്ന​തി​ന് ഇ​ട​നി​ല​ക്കാ​ര​നാ​യി മി​ഷേ​ൽ 225 കോ​ടി രൂ​പ വാ​ങ്ങി​യെ​ന്നാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് 2016 ജൂ​ണി​ൽ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്ന​ത്. കേ​സി​ലെ മൂ​ന്ന് ഇ​ട​നി​ല​ക്കാ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു മി​ഷേ​ൽ. ദു​ബാ​യി​ൽ​വ​ച്ച് ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ലാ​ണ് ഇ​ന്‍റ​ർ​പോ​ൾ മി​ഷേ​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ന്നീ​ട് ഇ​യാ​ൾ ജ​യി​ലി​ലാ​യി​രു​ന്നു.

ഇ​റ്റാ​ലി​യ​ൻ ക​മ്പ​നി​യാ​യ ഫി​ൻ​മെ​ക്കാ​നി​ക്ക​യു​ടെ ബ്രി​ട്ടീ​ഷ് ഉ​പ​ക​മ്പ​നി​യാ​യ അ​ഗ​സ്ത വെ​സ്റ്റ്‌​ലാ​ൻ​ഡി​ൽ​നി​ന്ന് 12 ഹെ​ലി​കോ​പ്റ്റ​റു​ക​ൾ വാ​ങ്ങാ​ൻ യു​പി​എ ഭ​ര​ണ കാ​ല​ത്താ​യി​രു​ന്നു ക​രാ​റു​ണ്ടാ​ക്കി​യ​ത്. 3600 കോ​ടി​യു​ടേ​താ​യി​രു​ന്നു ഇ​ട​പാ​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.