ഇ​ന്ത്യ​ക്കാ​ർ ക​രു​തി​യി​രി​ക്ക​ണം: ഉ​ർ​ജി​തി​ന്‍റെ രാ​ജി​യി​ൽ ര​ഘു​റാം രാ​ജ​ൻ
Monday, December 10, 2018 10:15 PM IST
ന്യൂ​ഡ​ൽ​ഹി: റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ ഉ​ർ​ജി​ത് പ​ട്ടേ​ലി​ന്‍റെ രാ​ജി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​ൻ ഗ​വ​ർ​ണ​ർ ര​ഘു​റാം രാ​ജ​ൻ. സ​ന്പ​ദ് വ്യ​വ​സ്ഥ വ​ള​ര​ണ​മെ​ങ്കി​ൽ ആ​ർ​ബി​ഐ​ക്ക് ക​രു​ത്ത് ആ​വ​ശ്യ​മാ​ണെ​ന്നും എ​ല്ലാ ഇ​ന്ത്യ​ക്കാ​രും ക​രു​തി​യി​രി​ക്ക​ണ​മെ​ന്നും രാ​ജ​ൻ ഒ​രു ദേ​ശീ​യ ചാ​ന​ലി​ന് അ​നു​വ​ദി​ച്ച പ്ര​തി​ക​ര​ണ​ത്തി​ൽ പ​റ​ഞ്ഞു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ (ഉ​ർ​ജി​ത് പ​ട്ടേ​ൽ) പ്ര​സ്താ​വ​ന​യെ നാം ​മാ​നി​ക്ക​ണം. അ​തേ​സ​മ​യം, അ​ദ്ദേ​ഹ​ത്തെ​ക്കൊ​ണ്ട് ഈ ​തീ​രു​മാ​നം സ്വീ​ക​രി​ക്കാ​ൻ നി​ബ​ന്ധി​പ്പി​ക്ക​പ്പെ​ട്ട കാ​ര്യ​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ നാം ​പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്. ഇ​ന്ത്യ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ ക​രു​തി​യി​രി​ക്ക​ണം. കാ​ര​ണം, സ​ന്പ​ദ് വ്യ​വ​സ്ഥ​യ്ക്കും ഓ​ഹ​രി​യു​ടെ സ്ഥാ​യി​യാ​യ വ​ള​ർ​ച്ച​യ്ക്കും സ്ഥാ​പ​ന​ത്തി​ന്‍റെ ക​രു​ത്ത് അ​ത്യ​ന്താ​പേ​ക്ഷി​ക​മാ​ണ്- രാ​ജ​ൻ പ​റ​ഞ്ഞു.

2016-ൽ ​ര​ഘു​റാം രാ​ജ​നി​ൽ​നി​ന്നാ​ണ് ഉ​ർ​ജി​ത് പ​ട്ടേ​ൽ റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ പ​ദ​വി ഏ​റ്റെ​ടു​ത്ത​ത്. ഇ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണു ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ നോ​ട്ട് നി​രോ​ധ​നം പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ഉ​ർ​ജി​ത് പ​ട്ടേ​ലി​ന്‍റെ ഒൗ​ദ്യോ​ഗി​ക കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ന്‍ ഒ​മ്പ​തു മാ​സം ബാ​ക്കി​നി​ല്‍​ക്കെ​യാ​ണ് രാ​ജി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.