ഉ​ർ​ജി​തി​നെ പു​ക​ച്ചു പു​റ​ത്തു​ചാ​ടി​ച്ച​ത്, രാ​ജി അ​പാ​യ​സൂ​ച​ന: തോ​മ​സ് ഐ​സ​ക്
Monday, December 10, 2018 9:49 PM IST
തി​രു​വ​ന​ന്ത​പു​രം: നോ​ട്ടു​നി​രോ​ധ​ന​മെ​ന്ന സാ​ന്പ​ത്തി​ക ദു​ര​ന്ത​ത്തി​ന്‍റെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ആ​ഘാ​ത​മാ​ണ് റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ ഉ​ർ​ജി​ത് പ​ട്ടേ​ലി​ന്‍റെ രാ​ജി​യെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. യ​ഥാ​ർ​ഥ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ പു​ക​ച്ചു പു​റ​ത്തു ചാ​ടി​ച്ച​താ​ണെ​ന്നും രാ​ജ്യ​ത്തെ ഭ​ര​ണ​ഘ​ട​നാ​സ്ഥാ​പ​ന​ങ്ങ​ളെ ഒ​ന്നൊ​ന്നാ​യി ത​ക​ർ​ക്കാ​ൻ മോ​ദി സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളു​ടെ അ​വ​സാ​ന ഉ​ദാ​ഹ​ര​ണ​മാ​ണ് ഈ ​സം​ഭ​വ​മെ​ന്നും തോ​മ​സ് ഐ​സ​ക് കു​റ്റ​പ്പെ​ടു​ത്തി.

നി​രോ​ധ​നം മൂ​ലം മ​ട​ങ്ങി വ​ന്ന നോ​ട്ടു​ക​ൾ എ​ണ്ണീ​ത്തീ​ർ​ക്കാ​നു​ള്ള സ​മ​യം മാ​ത്ര​മാ​ണ്, ര​ഘു​റാം രാ​ജ​ന്‍റെ പി​ൻ​ഗാ​മി​ക്കു ല​ഭി​ച്ച​ത്. എ​ന്നാ​ൽ നി​രോ​ധ​ന​ത്തി​നു ച​ര​ടു​വ​ലി​ച്ച​വ​ർ പ്ര​തീ​ക്ഷി​ച്ച​താ​യി​രു​ന്നി​ല്ല ഫ​ലം. നോ​ട്ടു​ക​ൾ മ​ട​ങ്ങി​യെ​ത്തു​ന്പോ​ൾ, നാ​ല​ഞ്ചു ല​ക്ഷം കോ​ടി​യു​ടെ കു​റ​വു​ണ്ടാ​കും എ​ന്നാ​യി​രു​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​രും സം​ഘ​പ​രി​വാ​ർ നേ​തൃ​ത്വ​വും സ്വ​പ്നം ക​ണ്ട​ത്. എ​ന്നാ​ൽ ആ ​പ്ര​തീ​ക്ഷ പാ​ടേ പാ​ളി. അ​ങ്ങ​നെ​യാ​ണ് റി​സ​ർ​വ് ബാ​ങ്കി​ന്‍റെ ക​രു​ത​ൽ നി​ക്ഷേ​പ​ത്തി​ൽ മോ​ദി സ​ർ​ക്കാ​ർ ക​ണ്ണു​വ​ച്ച​ത്. അ​തു ന​ട​ക്കി​ല്ല എ​ന്ന നി​ല​പാ​ട് റി​സ​ർ​വ് ബാ​ങ്ക് മേ​ധാ​വി​ക​ൾ പ​ര​സ്യ​മാ​യി സ്വീ​ക​രി​ച്ചു. അ​തു​വ​ഴി കേ​ന്ദ്ര​സ​ർ​ക്കാ​രും ആ​ർ​ബി​ഐ​യും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ൽ പ​ര​സ്യ​മാ​യി.

റി​സ​ർ​വ് ബാ​ങ്കി​ന്‍റെ സ​മ്മ​ത​മി​ല്ലാ​തെ​യാ​ണു നോ​ട്ടു നി​രോ​ധി​ച്ച​ത് എ​ന്ന് ഗ​വ​ർ​ണ​റാ​യി​രു​ന്ന ര​ഘു​റാം രാ​ജ​ൻ പ​ര​സ്യ​മാ​യി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. നോ​ട്ടു​നി​രോ​ധ​നം ന​ല്ല ആ​ശ​യ​മ​ല്ലെ​ന്നും വേ​ണ്ട​ത്ര ആ​സൂ​ത്ര​ണ​മി​ല്ലാ​തെ​യാ​ണു ന​ട​പ്പാ​ക്കി​യ​തെ​ന്നു​മാ​യി​രു​ന്നു ര​ഘു​റാം രാ​ജ​ൻ പ​റ​ഞ്ഞ​ത്. അ​നു​ഭ​വ​ത്തി​ലൂ​ടെ ആ ​അ​ഭി​പ്രാ​യം ശ​രി​യെ​ന്ന് ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ​ക്കു ബോ​ധ്യ​മാ​യി. റി​സ​ർ​വ് ഫ​ണ്ട് കൈ​യ​ട​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലും ആ​ർ​ബി​ഐ​യു​ടെ നി​ല​പാ​ടു പ​രി​ഗ​ണി​ക്കാ​തെ​യാ​ണു കേ​ന്ദ്ര​സ​ർ​ക്കാ​ർ മു​ന്നോ​ട്ടു നീ​ങ്ങു​ന്ന​ത്. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ബാ​ങ്കി​ന്‍റെ ബോ​ർ​ഡി​ലേ​ക്കു രാ​ഷ്ട്രീ​യ നി​യ​മ​നം ന​ട​ത്താ​നും മോ​ദി സ​ർ​ക്കാ​ർ ത​യ്യാ​റാ​യി. ആ​ർ​ബി​ഐ​യെ ചൊ​ൽ​പ്പ​ടി​ക്കു നി​ർ​ത്താ​നാ​ണ് ആ​ർ​എ​സ്എ​സ് നേ​താ​വ് ഗു​രു​മൂ​ർ​ത്തി​യെ നി​യോ​ഗി​ച്ച​തെ​ന്നും ഐ​സ​ക് പ​റ​ഞ്ഞു.

ബാ​ങ്കു​ക​ൾ ത​മ്മി​ലു​ള്ള പേ​മെ​ന്‍റു​ക​ൾ നി​യ​ന്ത്രി​ക്കാ​നു​ള്ള റി​സ​ർ​വ് ബാ​ങ്കി​ന്‍റെ അ​ധി​കാ​രം എ​ടു​ത്തു ക​ള​ഞ്ഞ്, അ​തൊ​രു സ്വ​ത​ന്ത്ര റെ​ഗു​ലേ​റ്റ​റി​യെ ഏ​ൽ​പ്പി​ക്കാ​നും കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ഉ​ദ്ദേ​ശ​മു​ണ്ട്. ഇ​തൊ​ക്കെ റി​സ​ർ​വ് ബാ​ങ്ക് എ​ന്ന ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ത്തി​ന്‍റെ വ്യ​ക്തി​ത്വം ന​ശി​പ്പി​ച്ച്, കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ചൊ​ൽ​പ്പ​ടി​ക്കു നി​ർ​ത്താ​നു​ള​ള ഗൂ​ഢ​ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. വ​ലി​യ സാ​ന്പ​ത്തി​ക​ക്കു​ഴ​പ്പ​ത്തി​ലേ​ക്കാ​ണ് നാം ​പോ​കു​ന്ന​ത്. ആ​ർ​ബി​ഐ​യു​ടെ സ്വ​യം​ഭ​ര​ണാ​ധി​കാ​രം ക​വ​ർ​ന്നെ​ടു​ക്കാ​നു​ള്ള നീ​ക്കം ദൂ​ര​വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കും. നോ​ട്ടു​നി​രോ​ധ​നം വ​ഴി ന​ട്ടെ​ല്ലൊ​ടി​ഞ്ഞ ഇ​ന്ത്യ​യു​ടെ സ​ന്പ​ദ്ഘ​ട​ന​യെ കൂ​ടു​ത​ൽ കെ​ടു​തി​ക​ൾ കാ​ത്തി​രി​ക്കു​ക​യാ​ണ് എ​ന്ന അ​പാ​യ​സൂ​ച​ന​യാ​ണ് ഈ ​രാ​ജി ന​ൽ​കു​ന്ന​തെ​ന്നും തോ​മ​സ് ഐ​സ​ക് ഫേ​സ്ബു​ക്കി​ൽ എ​ഴു​തി​യ കു​റി​പ്പി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.