ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ ഇ​റ്റ​ലി​യി​ലേ​ക്കു വ​രൂ; മെ​സി​യെ വെ​ല്ലു​വി​ളി​ച്ചു റൊ​ണാ​ൾ​ഡോ
Monday, December 10, 2018 9:34 PM IST
റോം: ​ഇ​റ്റാ​ലി​യ​ൻ സി​രി എ ​ഫു​ട്ബോ​ളി​ലേ​ക്കു വ​രാ​ൻ ബാ​ഴ്സ​ലോ​ണ​യു​ടെ അ​ർ​ജ​ന്‍റീ​ന താ​രം ല​യ​ണ​ൽ മെ​സി​യെ വെ​ല്ലു​വി​ളി​ച്ചു യു​വ​ന്‍റ​സി​ന്‍റെ പോ​ർ​ച്ചു​ഗീ​സ് താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ. പ്ര​മു​ഖ ഇ​റ്റാ​ലി​യ​ൻ ദി​ന​പ​ത്ര​മാ​യ ഗ​സ​റ്റ ഡെ​ല്ലോ സ്പോ​ർ​ടി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണു റൊ​ണാ​ൾ​ഡോ ത​ന്‍റെ ആ​ഗ്ര​ഹം പ്ര​ക​ട​മാ​ക്കി​യ​ത്.

മെ​സി​ക്ക് ഒ​രു​പ​ക്ഷേ എ​ന്നെ മി​സ് ചെ​യ്യു​ന്നു​ണ്ടാ​കും. സു​ര​ക്ഷി​ത സ്ഥാ​ന​ത്തു​നി​ന്ന് ഇ​റ​ങ്ങി​യാ​ണു ഞാ​ൻ യു​വ​ന്‍റ​സി​ൽ എ​ത്തി​യ​ത്. ഇം​ഗ്ല​ണ്ട്, സ്പെ​യി​ൻ, പോ​ർ​ച്ചു​ഗ​ൽ, ഇ​റ്റ​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഞാ​ൻ ക​ളി​ച്ചു. മെ​സി​ക്കും അ​തു​പോ​ലെ ആ​കാം. എ​ന്തെ​ങ്കി​ലും വ്യ​ത്യ​സ്ത​മാ​യി ചെ​യ്യൂ- റൊ​ണാ​ൾ​ഡോ പ​റ​ഞ്ഞു.

ഈ ​സീ​സ​ണി​ലാ​ണു റ​യ​ൽ വി​ട്ട് റൊ​ണാ​ൾ​ഡോ യു​വ​ന്‍റ​സി​ലേ​ക്കു മാ​റി​യ​ത്. 340 ദ​ശ​ല​ക്ഷം യൂ​റോ​യാ​ണ് ആ​കെ ട്രാ​ൻ​സ്ഫ​ർ തു​ക. 100 ദ​ശ​ല​ക്ഷം ട്രാ​ൻ​സ്ഫ​ർ തു​ക​യും 240 ദ​ശ​ല​ക്ഷം ശ​ന്പ​ള​വും നി​കു​തി​യു​മാ​ണ്. ഓ​രോ വ​ർ​ഷ​വും 30 ദ​ശ​ല​ക്ഷം യൂ​റോ താ​ര​ത്തി​ന് അ​ധി​ക​മാ​യി ല​ഭി​ക്കും. നാ​ലു​വ​ർ​ഷ​ത്തേ​ക്കാ​ണു ക്ല​ബ്ബു​മാ​യി ക​രാ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.