ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം; സ്വാ​മി വി​ജ​യേ​ന്ദ്ര​പു​രി ഹ​ർ​ജി പി​ൻ​വ​ലി​ച്ചു
Monday, December 10, 2018 9:20 PM IST
കൊ​ച്ചി: മ​ത​മൗ​ലി​ക​വാ​ദി​ക​ൾ ത​ന്നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ എ​ൻ​ഐ​എ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടും സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ച്ച പോ​ലീ​സു​കാ​ര​നു തോ​ക്ക് വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും കാ​യം​കു​ളം ഹി​ന്ദു ആ​ചാ​ര്യ​സ​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വാ​മി സൗ​പ​ർ​ണി​ക വി​ജ​യേ​ന്ദ്ര​പു​രി ന​ൽ​കി​യ ഹ​ർ​ജി പി​ൻ​വ​ലി​ച്ചു. ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​ന​ത്തെ തു​ട​ർ​ന്നാ​ണു ഹ​ർ​ജി പി​ൻ​വ​ലി​ച്ച​ത്.

1992 മു​ത​ൽ ത​ന്നെ ഏ​ഴു ത​വ​ണ മ​ത​മൗ​ലി​ക​വാ​ദി​ക​ൾ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്നും ഈ ​സം​ഭ​വ​ങ്ങ​ളി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​രി​നു പ​ല​ത​വ​ണ നി​വേ​ദ​നം ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്ന് ഹ​ർ​ജി​യി​ൽ ആ​രോ​പി​ച്ചു. 2016-ൽ ​ഹൈ​ക്കോ​ട​തി ഇ​ട​പെ​ട്ടു പോ​ലീ​സ് സം​ര​ക്ഷ​ണം അ​നു​വ​ദി​ച്ചു. ത​ന്‍റെ ജീ​വ​നു ഭീ​ഷ​ണി​യു​ള്ള​തി​നാ​ൽ സു​ര​ക്ഷ​യ്ക്കു നി​യോ​ഗി​ച്ച പോ​ലീ​സു​കാ​ര​നു തോ​ക്ക് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ഉ​പ​ഹ​ർ​ജി​യും ഇ​തോ​ടൊ​പ്പം ന​ൽ​കി.

എ​ന്നാ​ൽ ഈ ​ആ​വ​ശ്യ​ങ്ങ​ൾ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും ഹ​ർ​ജി​യു​മാ​യി മു​ന്നോ​ട്ടു പോ​യാ​ൽ ഹ​ർ​ജി​ക്കാ​ര​ൻ കോ​ട​തി​ച്ചെ​ല​വു ന​ൽ​കേ​ണ്ടി​വ​രു​മെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന്നാ​ണു സ്വാ​മി ഹ​ർ​ജി പി​ൻ​വ​ലി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.