ബാ​ര്‍ കോ​ഴ​യി​ല്‍ അ​ന്വേ​ഷ​ണം; വ്യ​വ​സ്ഥ​യ്ക്കെ​തി​രേ വി.​എ​സ് സു​പ്രീം കോ​ട​തി​യി​ൽ
Monday, December 10, 2018 8:57 PM IST
ന്യൂ​ഡ​ൽ​ഹി: അ​ഴി​മ​തി ആ​രോ​പ​ണം നേ​രി​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നു സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി തേ​ട​ണ​മെ​ന്ന നി​യ​മ വ്യ​വ​സ്ഥ​യ്ക്കെ​തി​രേ മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചു.

ഇ​ക്കാ​ര്യ​ത്തി​ൽ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ണി​ന്‍റെ കേ​സി​ൽ ക​ക്ഷി ചേ​ർ​ക്ക​ണ​മെ​ന്നാ​ണു വി.​എ​സി​ന്‍റെ ആ​വ​ശ്യം. ബാ​ർ കോ​ഴ​ക്കേ​സി​ലെ തു​ട​ര​ന്വേ​ഷ​ണ​ത്തി​നു സ​ർ​ക്കാ​രി​ന്‍റെ മു​ൻ​കൂ​ർ അ​നു​മ​തി ആ​വ​ശ്യ​മാ​ണെ​ന്നു തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് കോ​ട​തി ഉ​ത്ത​ര​വി​ട്ട​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു വി.​എ​സ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

അ​ഴി​മ​തി വി​രു​ദ്ധ നി​യ​മ​ത്തി​ലെ ഭേ​ദ​ഗ​തി ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​വും സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നും ഹ​ർ​ജി​ക്കാ​ർ ആ​രോ​പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.