പാ​ർ​ല​മെ​ന്‍റ് ശൈ​ത്യ​കാ​ല സ​മ്മേ​ള​നം; സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ സ​മ​വാ​യ​മു​ണ്ടാ​യി​ല്ല
Monday, December 10, 2018 8:55 PM IST
ന്യൂ​ഡ​ൽ​ഹി: ചൊവ്വാഴ്ച ആരംഭിക്കുന്ന പാ​ർ​ല​മെ​ന്‍റി​ന്‍റെ ശൈ​ത്യ​കാ​ല സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ന​ട​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ സ​മ​വാ​യ​മു​ണ്ടാ​യി​ല്ല. കാ​ർ​ഷി​ക പ്ര​തി​സ​ന്ധി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​മാ​ജ്‌വാദി പാ​ർ​ട്ടി യോ​ഗ​ത്തി​ൽ നി​ന്നു വാ​ക്കൗ​ട്ട് ന​ട​ത്തി. ലോ​ക്സ​ഭാ സ്പീ​ക്ക​ർ വി​ളി​ച്ച സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലും യോ​ജി​പ്പു​ണ്ടാ​യി​ല്ല. ഉ​പ​രാ​ഷ്ട്ര​പ​തി​യും രാ​ജ്യ​സ​ഭാ ചെ​യ​ർ​മാ​നു​മാ​യ എം. ​വെ​ങ്ക​യ്യ നാ​യി​ഡു ചൊവ്വാഴ്ച സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്.

മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ അ​ട​ക്ക​മു​ള്ള അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലെ വോ​ട്ടെ​ണ്ണ​ലി​ന്‍റെ ഫ​ലം ചൊവ്വാഴ്ച അറിയാ​മെ​ന്ന​തി​നാ​ൽ പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം പ്ര​ക്ഷു​ബ്ധ​മാ​കും. റ​ഫാ​ൽ പോ​ർ​വി​മാ​ന ഇ​ട​പാ​ടി​ലെ അ​ഴി​മ​തി​യെ​ക്കു​റി​ച്ചു സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം കോ​ണ്‍​ഗ്ര​സ് സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ച്ചെ​ങ്കി​ലും സ​ർ​ക്കാ​ർ അ​നു​കൂ​ല പ്ര​തി​ക​ര​ണം ന​ൽ​കാ​ത്ത​തും സ​ഭ​യി​ൽ ക​ത്തും. മ​ന്ത്രി​മാ​രാ​യ എം.​ജെ അ​ക്ബ​റി​നു പി​ന്നാ​ലെ ബി​ഹാ​റി​ൽ നി​ന്നു​ള്ള ആ​ർ​എ​ൽ​എ​സ്പി നേ​താ​വ് ഉ​പേ​ന്ദ്ര കു​ശ്വാ​ഹ​യു​ടെ​യും രാ​ജി​യും സ​ർ​ക്കാ​രി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കും.

മു​ൻ പ്ര​ധാ​ന​മ​ന്ത്രി എ.​ബി. വാ​ജ്പേ​യ്, പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി അ​ന​ന്ത് കു​മാ​ർ, കോ​ണ്‍​ഗ്ര​സ് എം​പി​മാ​രാ​യ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എം.​ഐ ഷാ​ന​വാ​സ്, ബി​ഹാ​റി​ലെ മു​ഹ​മ്മ​ദ് അ​സ​റു​ൾ ഹ​ഖ് ക്വാ​സ്മി എ​ന്നി​വ​ര​ട​ക്ക​മു​ള്ള സി​റ്റിം​ഗ് എം​പി​മാ​രു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് സ​ഭ ചൊവ്വാഴ്ച പി​രി​യും.

ജ​നു​വ​രി എ​ട്ടു വ​രെ നീ​ളു​ന്ന ശൈ​ത്യ​കാ​ല സ​മ്മേ​ള​നം 20 ദി​വ​സ​മാ​ണു പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത്. മു​ത്ത​ലാ​ഖ് ബി​ൽ ഉ​ൾ​പ്പെ​ടെ 46 നി​യ​മ​നി​ർ​മാ​ണ​ങ്ങ​ളാ​ണ് സ​ർ​ക്കാ​രി​നു​ള്ള​ത്. ഇ​തി​ൽ മൂ​ന്ന് ഓ​ർ​ഡി​ന​ൻ​സു​ക​ൾ​ക്കു പ​ക​ര​മാ​യു​ള്ള നി​യ​മ​നി​ർ​മാ​ണ​വും ഇ​തി​ലു​ൾ​പ്പെ​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.