കൊ​ല​ക്കേ​സ് പ്ര​തി പ​രാ​മ​ർ​ശം; നി​യ​മ​മ​ന്ത്രി​ക്കെ​തി​രേ ത​രൂ​രി​ന്‍റെ മാ​ന​ന​ഷ്ട​ക്കേ​സ്
Monday, December 10, 2018 8:52 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര നി​യ​മ​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​നെ​തി​രേ ശ​ശി ത​രൂ​ർ എം​പി​യു​ടെ മാ​ന​ന​ഷ്ട​ക്കേ​സ്. സു​ന​ന്ദ പു​ഷ്ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ശ​ശി ത​രൂ​രി​നെ​തി​രേ കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി എ​ന്ന് ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​നെ​തി​രേ​യാ​ണ് ശ​ശി ത​രൂ​രി​ന്‍റെ കേ​സ്. തി​രു​വ​വ​ന​ന്ത​പു​രം മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് ശ​ശി ത​രൂ​ർ കേ​സ് ഫ​യ​ൽ ചെ​യ്ത​ത്.

ശി​വ​ലിം​ഗ​ത്തി​നു മു​ക​ളി​ലി​രി​ക്കു​ന്ന തേ​ളാ​യ​തു കൊ​ണ്ടു കൈ​കൊ​ണ്ടെ​ടു​ക്കാ​നും ചെ​രി​പ്പു കൊ​ണ്ടു ത​ല്ലി​ക്കൊ​ല്ലാ​നു​മാ​കി​ല്ലെ​ന്നു ശ​ശി ത​രൂ​ർ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ പ​രാ​മ​ർ​ശം ന​ട​ത്തി​യി​രു​ന്നു. പേ​ര് വെ​ളി​പ്പെ​ടു​ത്താ​ത്ത ആ​ർ​എ​സ്എ​സ് നേ​താ​വു പ​റ​ഞ്ഞ​തു ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ശ​ശി ത​രൂ​ർ ഇ​തു പ​റ​ഞ്ഞ​ത്. ഇ​തി​നു ട്വി​റ്റ​റി​ലൂ​ടെ ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് മ​റു​പ​ടി ന​ൽ​കി​യ​താ​ണു കേ​സി​നാ​സ്പ​ദ​മാ​യ​ത്. കൊ​ല​ക്കേ​സി​ലെ പ്ര​തി ഭ​ഗ​വാ​ൻ ശി​വ​നെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​യി​രു​ന്നു ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​ന്‍റെ ട്വീ​റ്റ്.

ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​ന്േ‍​റ​തു മ​നഃ​പൂ​ർ​വ​മു​ള്ള അ​വ​ഹേ​ള​ന​മാ​ണെ​ന്നും പ​രാ​മ​ർ​ശം പി​ൻ​വ​ലി​ച്ചു മാ​പ്പു പ​റ​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു നേ​ര​ത്തെ ത​രൂ​ർ വ​ക്കീ​ൽ നോ​ട്ടീ​സ​യ​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് ട്വീ​റ്റ് പി​ൻ​വ​ലി​ച്ചെ​ങ്കി​ലും മാ​പ്പു പ​റ​യാ​ൻ ത​യാ​റ​ല്ലെ​ന്നു അ​റി​യി​ച്ചു. ഇ​തേ തു​ട​ർ​ന്നാ​ണു ശ​ശി ത​രൂ​ർ മാ​ന​ന​ഷ്ട​ക്കേ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.