ഒ​ടി​പി ന​മ്പ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട് പ​യ്യ​ന്നൂ​രി​ലെ ഡോ​ക്ട​റു​ടെ ലക്ഷങ്ങൾ ത​ട്ടി
Monday, December 10, 2018 8:48 PM IST
പ​യ്യ​ന്നൂ​ര്‍: ബാ​ങ്ക് അ​ക്കൗ​ണ്ടി​ന്‍റെ ഒ​ടി​പി ന​മ്പ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ത്തി​യ ത​ട്ടി​പ്പി​ല്‍ പ​യ്യ​ന്നൂ​രി​ലെ ഡോ​ക്ട​റും ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ടു. പ​യ്യ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ സ​ര്‍​ജ​ന്‍റെ​യും ഭാ​ര്യ​യു​ടേ​യും പേ​രി​ൽ ഐ​ഒ​ബി ബാ​ങ്കി​ലു​ള്ള ജോ​യ​ന്‍റ് അ​ക്കൗ​ണ്ടി​ല്‍​നി​ന്നാ​ണ് ഒ​രു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. ഡോ​ക്ട​റു​ടെ പ​രാ​തി​യി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

ക​ഴി​ഞ്ഞ മാ​സം 26ന് ​രാ​വി​ലെ 8.30നാ​ണ് സം​ഭ​വം. ഐ​ഒ​ബി​യു​ടെ ചെ​ന്നൈ ഓ​ഫീ​സി​ല്‍​നി​ന്നാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി 6297357834, 8422009988 എ​ന്നീ ഫോ​ണു​ക​ളി​ല്‍ നി​ന്നാ​ണ് ഡോ​ക്ട​റെ വി​ളി​ച്ച് ഒ​ടി​പി ന​മ്പ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.​ എ​ടി​എം കാ​ര്‍​ഡ് ആ​ക്ടി​വേ​റ്റ് ചെ​യ്യു​ന്ന​തി​നാ​ണെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ താ​ന്‍ എ​ടി​എം കാ​ര്‍​ഡു​പ​യോ​ഗി​ക്കാ​റി​ല്ലെ​ന്ന് ഡോ​ക്ട​ര്‍ മ​റു​പ​ടി​യും ന​ല്‍​കി. ഉ​ട​നെ ഡോ​ക്ട​റു​ടെ ഭാ​ര്യ​യെ വി​ളി​ച്ച് ഒ​ടി​പി ന​മ്പ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഫോ​ണി​ല്‍​വ​ന്ന ലി​ങ്കി​ല്‍ ഭാ​ര്യ ക്ലി​ക്ക് ചെ​യ്ത​തോ​ടെ​യാ​ണ് 25000 രൂ​പ വീ​തം നാ​ലു​ത​വ​ണ​ക​ളി​ലാ​യി ഒ​രു​ല​ക്ഷം രൂ​പ ഇ​വ​രു​ടെ അ​ക്കൗ​ണ്ടി​ല്‍​നി​ന്നു ന​ഷ്ട​മാ​യ​ത്. ഐ​ഒ​ബി ബാ​ങ്കി​ന്‍റെ മാ​നേ​ജ​രെ വി​ളി​ച്ച് ഒ​ടി​പി ന​മ്പ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട വി​വ​രം ഡോ​ക്ട​ര്‍ അ​റി​യി​ച്ചു. എന്നാൽ മാ​നേ​ജ​ര്‍ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ന് മു​മ്പു​ത​ന്നെ ത​ട്ടി​പ്പു​കാ​ര്‍ പ​ണം പി​ന്‍​വ​ലി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.