മ​ദ്യ​ല​ഹ​രി​യി​ൽ അ​നു​ജ​ൻ ജേ​ഷ്ഠ​നെ കു​ത്തി​ക്കൊ​ന്നു; സം​ഭ​വം ഇ​ടു​ക്കി​യി​ൽ
Monday, December 10, 2018 8:45 PM IST
ക​ട്ട​പ്പ​ന: മ​ദ്യ​ല​ഹ​രി​യി​ൽ അ​നു​ജ​ൻ ജേ​ഷ്ഠ​നെ കു​ത്തി​ക്കൊ​ന്നു. ഇ​ടു​ക്കി ബാ​ല​ഗ്രാം ഗ​ജേ​ന്ദ്ര​പു​രം സ്വ​ദേ​ശി വി​ഷ്ണു​വാ​ണു (26) കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു വി​ഷ്ണു​വി​ന്‍റെ അ​നു​ജ​ൻ ബി​ബി​നെ (24) ക​ന്പം​മെ​ട്ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണു കൊ​ല​പാ​ത​കം ന​ട​ന്ന​ത്. മ​ദ്യ​പി​ച്ചു സ്ഥി​ര​മാ​യി ബി​ബി​ൻ വീ​ട്ടി​ലെ​ത്തി ബ​ഹ​ളം വ​ച്ചി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി മ​ദ്യ​പി​ച്ചെ​ത്തി​യ ഇ​യാ​ൾ വീ​ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന വി​ഷ്ണു​വു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടു. തു​ട​ർ​ന്നു വീ​ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി​യെ​ടു​ത്തു വി​ഷ്ണു​വി​നു നേ​രെ വീ​ശി. ക​ഴു​ത്തി​ലെ പ്ര​ധാ​ന ഞ​ര​ന്പി​നാ​ണു കു​ത്തേ​റ്റ​ത്.

കു​ത്തേ​റ്റ​യു​ട​ൻ വി​ഷ്ണു വീ​ടി​നു​ള്ളി​ൽ​നി​ന്ന് ഇ​റ​ങ്ങി​യോ​ടി സ​മീ​പ​വാ​സി​യു​ടെ വീ​ട്ടി​ലെ​ത്തി ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. പി​ന്നാ​ലെ അ​മി​ത​മാ​യി ര​ക്തം​വാ​ർ​ന്ന വി​ഷ്ണു വീ​ടി​നു​മു​ന്നി​ൽ കു​ഴ​ഞ്ഞു​വീ​ണു. ഉ​ട​ൻ​ത​ന്നെ വി​ഷ്ണു​വി​നെ തൂ​ക്കു​പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

വി​ഷ്ണു​വി​നെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യ വാ​ഹ​ന​ത്തി​ൽ ത​ന്നെ ബി​ബി​നെ നാ​ട്ടു​കാ​ർ ബ​ല​മാ​യി ക​യ​റ്റി​യി​രു​ന്നു. വി​ഷ്ണു മ​രി​ച്ച​തോ​ടെ നാ​ട്ടു​കാ​ർ ക​ന്പം​മെ​ട്ട് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും പോ​ലീ​സി​നു ബി​ബി​നെ കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച ക​ത്തി വീ​ട്ടി​ൽ​നി​ന്നു പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.