ഇ​ല്ല, ര​ണ്ടാ​മ​ൻ ഇ​വി​ട​ത്ത​ന്നെ​യു​ണ്ട്; ഡ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ രാ​ജി​വ​ച്ചെ​ന്ന വാ​ർ​ത്ത ത​ള്ളി ആ​ർ​ബി​ഐ
Monday, December 10, 2018 7:47 PM IST
മും​ബൈ: ആ​ർ​ബി​ഐ ഗ​വ​ർ​ണ​ർ ഉ​ർ​ജി​ത് പ​ട്ടേ​ൽ രാ​ജി​വ​ച്ച​തി​നു പി​ന്നാ​ലെ ഡ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ വി​ര​ൽ ആ​ചാ​ര്യ​യും രാ​ജി​വ​ച്ചെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ത​ള്ളി റി​സ​ർ​വ് ബാ​ങ്ക്. വി​ര​ൽ ആ​ചാ​ര്യ രാ​ജി​വ​ച്ചെ​ന്ന വാ​ർ​ത്ത തെ​റ്റും അ​ടി​സ്ഥാ​ന​ര​ഹി​ത​വു​മാ​ണെ​ന്ന് ആ​ർ​ബി​ഐ വ​ക്താ​വ് അ​റി​യി​ച്ചു. ആ​ചാ​ര്യ രാ​ജി​വ​ച്ചി​ട്ടി​ല്ല. അ​ദ്ദേ​ഹം രാ​ജി​വ​യ്ക്കാ​ൻ ആ​ലോ​ചി​ച്ചി​ട്ടി​ല്ലെ​ന്നും ആ​ർ​ബി​ഐ വ​ക്താ​വ് പ​റ​ഞ്ഞു.

ഉ​ർ​ജി​തി​ന്‍റെ രാ​ജി​ക്കു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ആ​ചാ​ര്യ​യു​ടെ രാ​ജി വാ​ർ​ത്ത​യും പ്ര​ച​രി​ച്ച​ത്. ആ​ർ​ബി​ഐ​യു​ടെ സ്വ​യം​ഭ​ര​ണാ​വ​കാ​ശം സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന് ആ​ചാ​ര്യ ഒ​ക്ടോ​ബ​ർ 26 ന് ​ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ ഊ​ന്നി​പ്പ​റ​ഞ്ഞി​രു​ന്നു. ആ​ർ​ബി​ഐ​യും കേ​ന്ദ്ര​സ​ർ​ക്കാ​രും ത​മ്മി​ലു​ള്ള ഭി​ന്ന​ത ഇ​തോ​ടെ​യാ​ണ് പു​റം​ലോ​കം അ​റി​ഞ്ഞു​തു​ട​ങ്ങി​യ​ത്. അ​തി​നാ​ൽ ത​ന്നെ ഉ​ർ​ജി​തി​നു പി​ന്നാ​ലെ ആ​ചാ​ര്യ​യും പ​ടി​യി​റ​ങ്ങു​മെ​ന്നാ​യി​രു​ന്നു അ​ഭ്യൂ​ഹ​ങ്ങ​ൾ‌ പ​ര​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.