കാ​റി​ൽ ബൈ​ക്ക് ത​ട്ടിയെന്നാരോപണം; ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ വെ​ടി​വ​ച്ചു​കൊ​ന്നു
Monday, December 10, 2018 7:02 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ കാ​റി​ൽ ബൈ​ക്ക് ത​ട്ടി​യെ​ന്ന് ആ​രോ​പി​ച്ച് യു​വാ​വി​നെ വെ​ടി​വ​ച്ചു​കൊ​ന്നു. കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ പാ​ണ്ഡ​വ് ന​ഗ​റി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്ക് യാ​ത്രി​ക​നാ​യ യോ​ഗേ​ഷ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

കാ​റി​ൽ ര​ണ്ടു പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ‍​യു​ന്നു. മ​യൂ​ർ​വി​ഹാ​റി​ലാ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഇ​തി​നു ശേ​ഷം ബൈ​ക്ക് യാ​ത്ര​ക്കാ​ര​നു​മാ​യി പാ​ണ്ഡ​വ് ന​ഗ​റി​ൽ​വ​ച്ച് കാ​ർ യാ​ത്ര​ക്കാ​ർ വാ​ക്കേ​റ്റം ഉ​ണ്ടാ​കു​ക​യാ​യി​രു​ന്നു. കാ​ർ ഡ്രൈ​വ​റാ​ണ് യോ​ഗേ​ഷി​നു നേ​ർ​ക്ക് വെ​ടി​യു​തി​ർ​ത്ത​ത്. സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ യോ​ഗേ​ഷ് മ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.