മി​ന്ത്ര​യി​ൽ പി​രി​ച്ചു​വി​ട​ൽ; സി​ഇ​ഒ അ​ന​ന്ത് നാ​രാ​യ​ണ​ൻ തെ​റി​ച്ചു
Monday, December 10, 2018 6:48 PM IST
ന്യൂ​ഡ​ൽ​ഹി: ഓ​ണ്‍​ലൈ​ൻ ഫാ​ഷ​ൻ വി​ത​ര​ണ​ക്കാ​രാ​യ മി​ന്ത്ര​യു​ടെ ചീ​ഫ് എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ അ​ന​ന്ത് നാ​രാ​യ​ണ​ൻ രാ​ജി​വ​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ഫ്ളി​പ്കാ​ർ​ട്ടി​ലെ അ​മ​ർ ന​ഗ​രം ഇ​നി മി​ന്ത്ര​യെ ന​യി​ക്കു​മെ​ന്നു മി​ന്‍റ് പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. മി​ന്ത്ര സി​ഇ​ഒ പ​ദ​വി ഇ​ല്ലാ​താ​ക്കി​യാ​ണു നി​യ​മ​നം. വാ​ൾ​മാ​ർ​ട്ടി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഫ്ളി​പ്കാ​ർ​ട്ടി​ന്‍റെ ഒ​രു വി​ഭാ​ഗ​മാ​ണു മി​ന്ത്ര. റി​പ്പോ​ർ​ട്ടു​ക​ളോ​ടു പ്ര​തി​ക​രി​ക്കാ​ൻ മി​ന്ത്ര വി​സ​മ്മ​തി​ച്ചു.

ഫ്ളി​പ്കാ​ർ​ട്ട് സി​ഇ​ഒ ബി​ന്നി ബ​ൻ​സാ​ൽ സ്ഥാ​ന​മൊ​ഴി​ഞ്ഞ​തി​നെ തു​ട​ർ​ന്നു ക​ന്പ​നി​യി​ൽ അ​ഴി​ച്ചു​പ​ണി​യു​ണ്ടാ​യെ​ങ്കി​ലും മി​ന്ത്ര സി​ഇ​ഒ സ്ഥാ​ന​ത്തു താ​ൻ തു​ട​രു​മെ​ന്ന് അ​ന​ന്ത് നാ​രാ​യ​ണ​ൻ അ​ടു​ത്തി​ടെ റോ​യി​ട്ടേ​ഴ്സി​നോ​ടു പ​റ​ഞ്ഞി​രു​ന്നു. മി​ന്ത്ര ചീ​ഫ് റ​വ​ന്യൂ ഓ​ഫീ​സ​ർ മി​ഥു​ൻ സു​ന്ദ​റും രാ​ജി​സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

മി​ന്ത്ര​യി​ൽ​നി​ന്നും ജ​ബോം​ഗി​ൽ​നി​ന്നു​മാ​യി 150-200 പേ​രെ പി​രി​ച്ചു​വി​ടു​മെ​ന്നു നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. ഫ്ളി​പ്കാ​ർ​ട്ടി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മ​റ്റൊ​രു ഓ​ണ്‍​ലൈ​ൻ ഫാ​ഷ​ൻ വി​ൽ​പ്പ​ന​ക്കാ​രാ​ണ് ജ​ബോം​ഗ്. ത​നി​ക്കെ​തി​രേ ഉ​യ​ർ​ന്ന ലൈം​ഗി​ക ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു ഫ്ളി​പ്കാ​ർ​ട്ട് ഗ്രൂ​പ്പ് മേ​ധാ​വി ബി​ന്നി ബ​ൻ​സാ​ൽ രാ​ജി​വ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.