മേ ​മ​റി​ഞ്ഞേ​ക്കും; ബ്രെ​ക്സി​റ്റി​ൽ​നി​ന്ന് ഏ​ക​പ​ക്ഷീ​യ​മാ​യി പി​ന്മാ​റാ​മെ​ന്ന് ഇ​യു കോ​ട​തി
Monday, December 10, 2018 6:22 PM IST
ല​ണ്ട​ൻ: ബ്രെ​ക്സി​റ്റ് ന​ട​പ​ടി​ക​ളി​ൽ​നി​ന്ന് ബ്രി​ട്ട​ന് ഏ​ക​പ​ക്ഷീ​യ​മാ​യി പി​ന്മാ​റാ​ൻ ക​ഴി​യു​മെ​ന്ന് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ കോ​ട​തി. യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ അം​ഗ​ങ്ങ​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ ത​ന്നെ ബ്രെ​ക്സി​റ്റ് ന​ട​പ​ടി റ​ദ്ദാ​ക്കാ​നാ​കു​മെ​ന്നാ​ണ് കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ ​ത​യാ​റാ​ക്കി​യ ബ്രെ​ക്സി​റ്റ് ക​രാ​ർ പാ​ർ​ല​മെ​ന്‍റി​ൽ വോ​ട്ടി​നി​ടാ​നി​രി​ക്കെ​യു​ണ്ടാ​യ വി​ധി സ​ർ​ക്കാ​രി​നു തി​രി​ച്ച​ടി​യാ​യി.

ബ്രെ​ക്സി​റ്റ് ന​ട​പ​ടി​ക​ളി​ൽ​നി​ന്ന് ബ്രി​ട്ട​ന് ഏ​ക​പ​ക്ഷീ​യ​മാ​യി പി​ന്മാ​റാ​ൻ ക​ഴി​യു​മോ എ​ന്ന​തു സം​ബ​ന്ധി​ച്ചാ​യി​രു​ന്നു കോ​ട​തി പ​രി​ശോ​ധി​ച്ച​ത്. ബ്രെ​ക്സി​റ്റ് ന​ട​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് ബ്രിട്ടൻ (ആ​ർ​ട്ടി​ക്കി​ൾ 50) 2017 മാ​ർ​ച്ച് 29നു ​തു​ട​ക്കം കു​റി​ച്ചു​ക​ഴി​ഞ്ഞു. ഇ​തു പ്ര​കാ​രം 2019 മാ​ർ​ച്ച് 29നു ​ബ്രി​ട്ട​ൻ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ വി​ട​ണം. എ​ന്നാ​ൽ‌ ത​ങ്ങ​ൾ​ക്കു മ​നം​മാ​റ്റം ഉ​ണ്ടാ​യെ​ന്നും യൂ​ണി​യ​നി​ൽ ത​ന്നെ തു​ട​ര​ണ​മെ​ന്നും ബ്രി​ട്ട​ന് പ​റ​യാ​ൻ ക​ഴി​യു​മോ​യെ​ന്നാ​യി​രു​ന്നു കോ​ട​തി​യി​ലെ വാ​ദ​പ്ര​തി​വാ​ദം.

പി​ന്മാ​റാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ഇ​തു​വ​രെ നി​യ​മ​വി​ദ​ഗ്ധ​ർ പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​തി​നു വി​രു​ദ്ധ​മാ​യ വി​ധി​യു​ണ്ടാ​യ​തോ​ടെ യൂ​ണി​യ​നി​ൽ തു​ട​ര​ണ​മെ​ന്ന അ​ഭി​പ്രാ​യ​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കും. ഇ​തോ​ടെ ക​രാ​ർ പാ​ർ​ല​മെ​ന്‍റി​ൽ പ​രാ​ജ​യ​പ്പെ​ടാ​ൻ ഇ​ട​യാ​ക്കു​ക​യും ചെ​യ്തേ​ക്കാം. ഇ​ത് സ​ർ​ക്കാ​രി​നും പ്ര​ധാ​ന​മ​ന്ത്രി തേ​രേ​സ മേ​യ്ക്കും തി​രി​ച്ച​ടി​യാ​കും. ക​രാ​റി​ന് പാ​ർ​ല​മെ​ന്‍റ് അം​ഗീ​കാ​രം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ രാ​ജ്യ​ത്ത് ഭ​ര​ണ അ​ട്ടി​മ​റി​യു​ണ്ടാ​കു​മെ​ന്ന് തെ​രേ​സ മേ ​പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞു.

പാ​ർ​ട്ടി​ക്കു​ള്ളി​ൽ​ത​ന്നെ എം​പി​മാ​ർ രൂ​ക്ഷ​മാ​യി എ​തി​ർ​ക്കു​ന്ന​തി​നാ​ൽ പാ​ർ​ല​മെ​ന്‍റി​ൽ ക​രാ​ർ വ​ൻ പ​രാ​ജ​യം നേ​രി​ടു​മെ​ന്ന് ഏ​താ​ണ്ട് ഉ​റ​പ്പാ​ണ്. 650 അം​ഗ സ​ഭ​യി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ ക​ൺ​സ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി​ക്കു (ടോ​റി) 315 അം​ഗ​ങ്ങ​ളും പ്ര​തി​പ​ക്ഷ​ത്തെ ലേ​ബ​ർ പാ​ർ​ട്ടി​ക്ക് 257 അം​ഗ​ങ്ങ​ളു​മാ​ണു​ള്ള​ത്. ബ്രെ​ക്സി​റ്റ് ക​രാ​റി​നോ​ട് മേ​യു​ടെ പാ​ർ​ട്ടി​യി​ൽ പോ​ലും അ​തൃ​പ്തി വ്യാ​പ​ക​മാ​ണ്. ക​രാ​ർ ത​യാ​റാ​ക്കി​യ ബ്രെ​ക്സി​റ്റ് മ​ന്ത്രി ഡൊ​മി​നി​ക് റാ​ബ് ത​ന്നെ വ്യ​വ​സ്ഥ​ക​ളോ​ടു യോ​ജി​ക്കാ​നാ​കാ​തെ ക​ഴി​ഞ്ഞ മാ​സം രാ​ജി​വ​ച്ചു. പി​ന്നാ​ലെ ആ​റ് മ​ന്ത്രി​മാ​രും. റാ​ബി​നു മു​ൻ​പ് ബ്രെ​ക്സി​റ്റ് മ​ന്ത്രി​യാ​യി​രു​ന്ന ഡേ​വി​ഡ് ഡേ​വി​സും രാ​ജി​വ​ച്ചി​രു​ന്നു.

2016 ജൂ​ൺ 23ലെ ‌​ഹി​ത​പ​രി​ശോ​ധ​ന​യി​ൽ നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ബ്രെ​ക്സി​റ്റ് അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​ത്. ബ്രെ​ക്സി​റ്റി​നോ​ട് അ​നു​കൂ​ലി​ച്ച​വ​ർ 52 ശ​ത​മാ​നം പേ​രാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.