വ​നി​താ മ​തി​ൽ: കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ വ​നി​ത​ക​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി
Monday, December 10, 2018 6:17 PM IST
തി​രു​വ​ന​ന്ത​പു​രം: ന​വോ​ത്ഥാ​ന മൂ​ല്യ സം​ര​ക്ഷ​ണ​ത്തി​നാ​യി ജ​നു​വ​രി ഒ​ന്നി​നു തീ​ർ​ക്കു​ന്ന വ​നി​താ മ​തി​ലി​ൽ കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ സ്ത്രീ​ക​ളും പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്നും ഇ​തു കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ന​വോ​ത്ഥാ​ന മൂ​ല്യ സം​ര​ക്ഷ​ണ​ത്തി​നു​ള്ള മ​തി​ലി​ൽ പ​ങ്കാ​ളി​ക​ളാ​യി കേ​ര​ള​ത്തി​ലെ വ​നി​ത​ക​ൾ ന​വോ​ത്ഥാ​ന മൂ​ല്യ​ങ്ങ​ളു​ടെ കാ​വ​ലാ​ളു​ക​ളാ​യി മാ​റു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​ചാ​ര​ങ്ങ​ളു​ടെ പേ​രു പ​റ​ഞ്ഞു സ​മൂ​ഹ​ത്തി​ൽ നി​ല​നി​ന്നി​രു​ന്ന ജീ​ർ​ണ​ത​ക​ളെ തി​രി​കെ കൊ​ണ്ടു​വ​രാ​നാ​ണു ചി​ല​രു​ടെ ശ്ര​മം. ദേ​ശീ​യ​ത​ല​ത്തി​ൽ ഭ​ര​ണ​ഘ​ട​ന​യോ​ടെ​ന്ന​പോ​ലെ കേ​ര​ള​ത്തി​ൽ ന​വോ​ത്ഥാ​ന മൂ​ല്യ​ങ്ങ​ളെ​യാ​ണു വെ​ല്ലു​വി​ളി​ക്കു​ന്ന​ത്. സു​പ്രീം കോ​ട​തി​യു​ടെ ശ​ബ​രി​മ​ല വി​ധി​യോ​ടെ ഒ​ളി​യാ​ക്ര​മ​ണം പ​ര​സ്യ​മാ​യി​രി​ക്കു​ന്നു. വി​ശ്വാ​സി​ക​ളാ​യ സ്ത്രീ​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് അ​ണി​നി​ര​ത്താ​നാ​ണു ശ്ര​മം. കേ​ര​ള​ത്തി​ന്‍റെ പാ​ര​ന്പ​ര്യം അ​റി​യാ​തെ​യാ​ണ് ഈ ​പാ​ഴ്ശ്ര​മ​ത്തി​നു മു​തി​രു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ ന​വോ​ത്ഥാ​ന പ്ര​ക്രി​യ​യി​ൽ സ്ത്രീ​ക​ളും വ​ലി​യ പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ പ​ല​രു​ടേ​യും പേ​ര് ച​രി​ത്ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ജീ​വ​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത കൊ​ണ്ടു സ്ത്രീ​ക​ളെ ര​ണ്ടാം ത​ര​ക്കാ​രാ​യി കാ​ണാ​നാ​ണു ചി​ല​ർ ശ്ര​മി​ക്കു​ന്ന​ത്. സ്ത്രീ​ക​ളെ മാ​റ്റി നി​ർ​ത്താ​ൻ ആ​ർ​ത്ത​വം അ​ശു​ദ്ധ​മാ​ണെ​ന്നു പ്ര​ച​രി​പ്പി​ക്കു​ന്നു. സ്ത്രീ​ക​ളു​ടെ മ​നു​ഷ്യാ​വ​കാ​ശ​വും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ പൗ​രാ​വ​കാ​ശ​വും നി​ഷേ​ധി​ക്കു​ന്ന​ത് മ​നു​ഷ്യ​ത്വ​ര​ഹി​ത​വും ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​വു​മാ​ണ്. ത​ങ്ങ​ൾ മാ​റ്റി​നി​ർ​ത്ത​പ്പെ​ടേ​ണ്ട​വ​രാ​ണെ​ന്ന് ഒ​രു വി​ഭാ​ഗം സ്ത്രീ​ക​ൾ ചി​ന്തി​ക്കു​ന്ന​താ​ണ് ഇ​തി​നേ​ക്കാ​ൾ ഖേ​ദ​ക​ര​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.